പകരുന്നു ഞാനെൻ ജീവൻ....
- Posted on December 26, 2020
- News
- By Thushara Brijesh
- 277 Views
ഉടുവസ്ത്രം പോലും ദാനം ചെയ്ത മഹാത്മജിയെപ്പോലെയാവാൻ ഇന്നേത് രാഷ്ട്രീയ പ്രവർത്തകന് കഴിയും ? അവയവ ദാനത്തിലൂടെ 'തന്നാലാവും വിധം ' മാതൃകയാവുകയാണീ അധ്യാപിക .

മരണാനന്തര അവയവ ദാനത്തിലൂടെ മൂന്ന് പേർക്ക് 'ജീവിതം 'നൽകി മസ്തിഷ്ക മരണം സംഭവിച്ച സംഗീത ടീച്ചർ. തലച്ചോറിലെ രക്ത സ്രാവത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു കണ്ണൂർ പാലയാട് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയായ ഇവർക്ക് .തീവ്രമായ തലവേദനയെത്തുടർന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ടീച്ചറെ കോഴിക്കോട് ആസ്റ്റർ മിംസ് ൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ബുധനാഴ്ച സ്ഥിതി കൂടുതൽ മോശമാവുകയും മസ്തിഷ്കമരണം സംഭവിക്കുകയും ചെയ്തു.
മറ്റുള്ളവരെ സഹായിക്കുന്നതിൽ തൽപരയായ ടീച്ചർ മരണാനന്തര അവയവദാനം ചെയ്യുന്നതിൽ മുമ്പ് കുടുംബത്തോടും മറ്റും ആഗ്രഹം പ്രകടിപ്പിച്ചിരുന്നതിനെത്തുടർന്നാണിത്.മസ്തിഷ്ക മരണത്തെത്തുടർന്ന് രാത്രി തന്നെ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യാനുള്ള സജ്ജീകരണങ്ങൾ ചെയ്തു. അവയവങ്ങൾക്കായി മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തവരെ യഥാവിധം കണ്ട് പിടിച്ച് ശസ്ത്രക്രിയ ആരംഭിക്കുകയായിരുന്നു.12 മണിക്കൂർ നീണ്ടു നിന്നു ശസ്ത്രക്രിയ.ട്രാൻസ് പ്ലാന്റ് കോർഡിനേറ്റർ അൻഫിമിജോ ആയിരുന്നു കോർഡിനേറ്റർ .കുവൈറ്റിൽ ജോലി ചെയ്യുന്ന ഷാജേഷ് ആണ് ഭർത്താവ്.മക്കൾ പൂജ, പുണ്യ.