കുമരകത്ത് ഉച്ചകോടിയുടെ ഭാഗമായി വർക്കിങ്ങ് ഗ്രൂപ്പ് യോഗങ്ങൾക്ക് ഇന്ന് തുടക്കമായി.
ജി. 20 ഉച്ചകോടി: വർക്കിങ്ങ് ഗ്രൂപ്പ് യോഗങ്ങൾക്ക് ഇന്ന് കുമരകത്ത് തുടക്കമായി.
സി.ഡി. സുനീഷ്
കുമരകം
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി. 20 ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന അനുബന്ധ പരിപാടികൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നതിന്റെ ഭാഗമായി, രണ്ടാമത് വികസന വർക്കിങ്ങ് ഗ്രൂപ്പ് യോഗം ഇന്ന് കോട്ടയത്ത് കുമരകത്ത് തുടക്കമായി.
വേമ്പനാട്ട് കായൽ സൗരഭ്യം നിറഞ്ഞ വേദിയിൽ നടക്കുന്ന യോഗത്തിൽ ലോകത്തിലെ ജി. 20 യിലെ അംഗരാജ്യങ്ങളുടെ പ്രാതിനിധ്യം ഉണ്ട്.
കുമരകത്ത് കഴിഞ്ഞ ദിവസം അവസാനിച്ച ഷെർപ്പ യോഗത്തിന് ശേഷം നടക്കുന്ന വികസന വർക്കിങ്ങ് ഗ്രൂപ്പാണ് ഇന്ന് തുടക്കമായത്.
ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ആശയം മുന്നോട്ട് വെച്ചാണ് യോഗങ്ങളിലെ സംവാദങ്ങൾ പുരോഗമിക്കുന്നത്.
വികസനത്തിനുള്ള ഡേറ്റ, പരിപ് ഥിതി ജീവിത രീതി, സുസ്ഥിര വികസനം, എന്നീ വിഷയങ്ങൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് സംവാദങ്ങൾ നടക്കും.
രാജ്യാന്തര സംഘടനകൾ, വിഷയ വിദഗ്ദർ, സ്വകാര്യ - പൊതുമേഖല പ്രതിനിധികൾ എന്നിവർ 9 വരെ നടക്കുന്ന വർക്കിങ്ങ് ഗ്രൂപ്പിൽ പങ്കെടുക്കുന്നുണ്ട്.