നിയമന നിരോധനത്തിനെതിരെ നിരാഹാര സമരവുമായി കെ എസ് ഇ ബി മീറ്റർ റീഡർ പി എസ് സി റാങ്ക് ഹോൾഡർ,ഉദ്യോഗാർത്ഥികൾ.
- Posted on March 24, 2023
- News
- By Goutham Krishna
- 134 Views

തിരുവനന്തപുരം: മീറ്റർ റീഡർ നിയമന നിരോധനത്തിനെതിരെ,സർക്കാർ വാഗ്ദാനം അട്ടിമറിക്കുന്ന കെഎസ്ഇബി മാനേജ്മെന്റിനെതിരെ വൈദ്യുതി ഭവനു മുന്നിൽ മീറ്റർ റീഡർ പി എസ് സി ഉദ്യോഗാർത്ഥികൾ സൂചനാ നിരാഹാര സമരം നടത്തി .സർക്കാറിന്റെ ഒന്നാം 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി 436 മീറ്റർ റീഡർമാരെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.എന്നാൽ പാതി നിയമനം നടത്തിയ ശേഷം കെഎസ്ഇബി മാനേജ്മെന്റ് നിയമന നിരോധനം ഏർപ്പെടുത്തുകയായിരുന്നു. യുവജനങ്ങളെ വഞ്ചിച്ചുകൊണ്ട് ഇടതുപക്ഷ സർക്കാരിന് മുന്നോട്ടു പോകാനാവില്ല എന്നും ഇതിനെതിരെ ശക്തമായ തുടർസമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും നിരാഹാര സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് AIYF സംസ്ഥാന വൈസ് പ്രസിഡണ്ട് സഖാവ്. അഡ്വക്കേറ്റ്. ആർ. എസ്.ജയൻ സംസാരിച്ചു. സംസ്ഥാനത്തെ സമാന അവസ്ഥയിലുള്ള പി എസ് സി ഉദ്യോഗാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് വിശാലമായ സമര പ്രഖ്യാപനവും അദ്ദേഹം നടത്തി.
റാങ്ക് ഹോൾഡേഴ്സ് പ്രതിനിധി ഗിരീഷ്.ടി. ജി അദ്ധ്യക്ഷനായ സൂചന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സഖാവ്.എസ്.ലാലു (കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ,സിഐടിയു),സഖാവ്. ഷാജി കുമാർ (കെ എസ് ഇ ബി വർക്കേഴ്സ് ഫെഡറേഷൻ,എഐടിയുസി ) സഖാവ്. മനോജ് (കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ, സി ഐ ടി യു ),സഖാവ് കവിത രാജൻ (എഐടിയുസി സംസ്ഥാന സെക്രട്ടറി ),ശ്രീ സിബിക്കുട്ടി ഫ്രാൻസിസ് (ഐഎൻ ടി യു സി ),ശ്രീമതി നുസ്ര (ഐഎൻടിയുസി) എന്നിവർ സംസാരിച്ചു. സൂചന നിരാഹാര സമര സമാപനം നാരങ്ങാനീര് നൽകിക്കൊണ്ട് സഖാവ് ആദർശ് കൃഷ്ണ (എഐവൈഎഫ് ജില്ലാ സെക്രട്ടറി )അടുത്തഘട്ട സമര പരിപാടികളെക്കുറിച്ച് സംസാരിച്ചു.
സ്വന്തം ലേഖകൻ