കോഴിക്കോട് നഗരം ചുറ്റിക്കാണാൻ കെ .എ സ് .ആർ .ടി .സി ഡബിൾ ഡെക്കർ സർവീസ് ഒരുക്കുന്നു

  • Posted on January 27, 2023
  • News
  • By Fazna
  • 99 Views

കോഴിക്കോട് :  ഫെബ്രുവരി 1 മുതൽ   കോഴിക്കോട് നഗരം ചുറ്റിക്കാണാൻ കെ .എ സ് .ആർ .ടി .സി ഡബിൾ ഡെക്കർ സർവീസ് ഒരുക്കുന്നു.  കോഴിക്കോട് നഗരത്തിൽ എത്തുന്നവർക്ക് കോഴിക്കോട്ടെ പ്രധാന സ്ഥലങ്ങൾ ചുറ്റിക്കാണാനാണ് ഡബിൾ ഡെക്കർ ബസ് സർവീസ്  കെ .എ സ് .ആ ർ .ടി .സി ഒരുക്കുന്നത്.   ആദ്യഘട്ടത്തിൽ പ്ലാനിറ്റേറിയം, തളിക്ഷേത്രം , കുറ്റിച്ചിറ മിശ്കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി -വരക്കൽ ബീച്ച് തുടങ്ങിയ ഇടങ്ങളിലേക്കായിരിക്കും ബസ് സർവ്വീസ് ഉണ്ടാകുക.   200 രൂപയായിരിക്കും ബസ് ചാർജ്. ഉച്ചമുതൽ രാത്രിവരെ നഗരം ചുറ്റിക്കാണാൻ സാധിക്കും. തിരുവനന്തപുരം നഗരത്തിൽ ഈ പദ്ധതി നടപ്പിലാക്കി വൻ സ്വീകാര്യത ലഭിച്ച് വിജയകരമായി മുന്നോട്ട് പോകുന്ന പദ്ധതി കോഴിക്കോട് ടൂറിസത്തിന് ഒരു മുതൽകൂട്ടാകും.


 പ്രത്യേക ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like