കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ് സുരേഷ് ഗോപി; ജനങ്ങൾക്ക് നന്ദി അറിയിച്ച് കേന്ദ്രമന്ത്രി
- Posted on June 11, 2024
- News
- By Arpana S Prasad
- 76 Views
കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ സാന്നിധ്യത്തിലായിരുന്നു ചുമതലയേറ്റത്
കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ് സുരേഷ് ഗോപി. പെട്രോളിയം വകുപ്പ് സഹമന്ത്രിയായാണ് അദ്ദേഹം ചുമതലയേറ്റത്. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ സാന്നിധ്യത്തിലായിരുന്നു ചുമതലയേറ്റത്.
തന്നെ ഈ സ്ഥാനത്ത് എത്തിച്ച തൃശൂരിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിയും പാനലും നിർദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പാക്കും. എല്ലാവരുടെയും പിന്തുണയും അദ്ദേഹം അഭ്യർത്ഥിച്ചു. സുപ്രധാനമായ ചുമതലയാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കാവേരി കേന്ദ്രീകരിച്ച് ക്രൂഡ് ഓയിൽ പര്യവേക്ഷണം നടത്തും. കൊച്ചിയുടെ സാധ്യതകൾ കണ്ടെത്തും. കൊല്ലത്ത് അത്തരത്തിൽ സാധ്യതകളുണ്ടെന്ന് ഊഹാപോഹങ്ങളുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കാര്യങ്ങളെ പഠിച്ചശേഷം തീരുമാനങ്ങളെടുക്കും.