ലയോള കോളേജ് വജ്രജൂബിലിയുടെ നിറവിൽ
- Posted on March 30, 2023
- News
- By Goutham Krishna
- 120 Views

തിരുവനന്തപുരം: ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ്, 1963-ൽ ജെസ്യൂട്ട്സ് എന്ന് അറിയപ്പെടുന്ന ഈശോ സഭ, സാമൂഹികശാസ്ത്ര വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച ഒരു പ്രമുഖ സ്ഥാപനമാണ്. ലയോള കോളേജ് തങ്ങളുടെ വിദ്യാഭ്യാസ-സാമൂഹിക സേവന പാരമ്പര്യത്തിന്റെ അറുപതാം വർഷം ആഘോഷിക്കുകയാണ്. വജ്രജൂബിലി ആഘോഷത്തിന്റെ തുടക്കമെന്നോണം പുതിയ ഡയമണ്ട് ജൂബിലി ബ്ലോക്ക് ഉദ്ഘാടനം 30.03.2023 വ്യാഴാഴ്ച 5 മണിക്ക് ലയോള ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടക്കുന്നു.
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി . പിണറായി വിജയൻ പുതിയ ഡയമണ്ട് ജൂബിലി ബ്ലോക്ക് ഉദ്ഘാടനവും, ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് . വി ഡി സതീശൻ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കും. ബഹുമാനപ്പെട്ട കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ലയോള സ്ഥാപനങ്ങളുടെ മാനേജരും റെക്ടറുമായ റവ. ഫാ. സണ്ണി കുന്നപള്ളിൽ സ്വാഗതം ആശംസിക്കും. റവ. ഫാ. ഇ.പി.മാത്യു എസ്.ജെ (പ്രൊവിൻഷ്യൽ, കേരള ജെസ്യൂട്ട് പ്രവിശ്യ), പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ (വൈസ് ചാൻസലർ, കേരള സർവകലാശാല) എന്നിവരും പങ്കെടുക്കും. ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ് പ്രിൻസിപ്പൽ ഡോ. സജി പി. ജേക്കബ് നന്ദി അറിയിക്കും.
സ്വന്തം ലേഖകൻ