സൈന്യവും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ വെടിയറ്റിട്ടും പിന്തിരിയാതെ സേന നായ സൂം
രണ്ട് തവണ വെടിയേറ്റ സൂം ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

സൈന്യവും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ വെടിയറ്റിട്ടും പിന്തിരിയാതെ സേന നായ സൂം. ഭീകരെ സേന കൊലപ്പെടുത്തും വരെ സൂം സൈന്യത്തിന്റെ ഒപ്പം നിലയുറപ്പിച്ചു.
രണ്ട് തവണ വെടിയേറ്റ സൂം ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ കോക്കര്‍നാഗില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. പ്രദേശത്തേക്ക് എത്തിയ സൈന്യത്തിനൊപ്പം സൂം ഉണ്ടായിരുന്നു. തുടര്‍ന്ന് ഭീകരര്‍ ഒളിച്ചിരിപ്പുണ്ട് എന്ന വിവരം ലഭിച്ച വീട്ടിലേക്ക് സേന സൂമിനെ ആയക്കുകയായിരുന്നു.
തുടര്‍ന്ന് ഭീകരവാദികളെ തിരിച്ചഞ്ഞറിഞ്ഞ സൂം അവരെ ആക്രമിച്ചു. ഇതിനിടയിലാണ് സൂമിനെ നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. രണ്ട് തവണ സൂമിന് വെടിയേറ്റു. പക്ഷേ പിന്തിരിയാന്‍ സൂം തയ്യാറായിരുന്നില്ല. തുടര്‍ന്ന് സുരക്ഷ സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലി ഗുരുതര പരിക്കേറ്റ സൂം ശ്രീനഗറിലെ സൈന്യത്തിന്റെ മൃഗാശുപത്രിയില്‍ ചികിത്സ തുടരുകയാണ്.
വിദഗ്ധപരിശീലനം നേടിയ നായയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ സൂം. ഭീകരവാദികളെ തിരിച്ചറിയാനും കീഴ്പ്പെടുത്താനും സൂമിന് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ടെന്ന് സൈന്യം പറയുന്നു.ദക്ഷിണ കശ്മീരില്‍ നടന്ന പല സൈനിക നടപടികളിലും സൂം സൈന്യത്തിനൊപ്പം പങ്കെടുത്തിട്ടുണ്ട്.