എൻഡോസൾഫാൻ ദുരിത ബാധിതർക്കായ് എയിംസ് വേണം;ഐക്യദാർഢ്യവുമായി കുഞ്ചാക്കോബോബൻ

ഓൾ ഇന്ത്യ ഇൻസിസ്റ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഓഫ് ഇന്ത്യ (AIIMS)കാസറഗോഡ് വേണം :പിന്തുണയുമായി നടൻ 

എൻഡോസൾഫാൻ മൂലം രോഗബാധിതരായ നിരവധി രോഗികളുള്ള ജില്ലയാണ് കാസർകോട് .പാവപ്പെട്ട രോഗികൾക്കായി മികച്ച ചികിത്സ ലഭ്യമാക്കാൻ  എയിംസ് സ്ഥാപിക്കണമെന്നത് കാലങ്ങളായി ജില്ലയിലെ ജനങ്ങളുടെ ആവശ്യമാണ്

ഓൾ ഇന്ത്യ ഇൻസിസ്റ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഓഫ് ഇന്ത്യ (AIIMS-എയിംസ്) കാസർകോട് സ്ഥാപിക്കണമെന്ന് ആവശ്യത്തിന് പിന്തുണയുമായി നടൻ കുഞ്ചാക്കോ ബോബൻ. വിഷയത്തിൽ ഇന്നലെ നടന്ന ഐക്യദാർഢ്യ ദിനത്തിന് കുഞ്ചാക്കോ ബോബൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു.ജില്ലയിൽ എൻഡോസൾഫാൻ ദുരിത ബാധിതർ ഉൾപ്പടെവര്ഷങ്ങളായി വിദഗ്ദ്ധ ചികിത്സകിട്ടാതെ ഉഴറുന്ന നിരവധിപേരുണ്ട്..

മംഗളൂരുവിലേക്ക് ചികിത്സയ്ക്കുപുറപ്പെട്ട കാസറഗോഡുകാരെ കർണാടക അതിർത്തിയിൽ വെച്ച് വഴിതടഞ്ഞതോടുകൂടിയാണ് എയിംസ് വേണമെന്ന ആവശ്യം വീണ്ടും ഉയർന്നത്. നിരവധി സമരങ്ങളും വിഷയത്തിൽ ജില്ലയിൽ വർഷങ്ങളായി നടന്നു വരുന്നുണ്ട്.

പുത്തൻചിറ സ്വദേശി കാച്ചാട്ടിൽ നിഖിലിന്റെ മകൾ ആഗ്നിമിയയാണ് മരിച്ചത്

Author
Journalist

Dency Dominic

No description...

You May Also Like