തലകറങ്ങി വെള്ളത്തിൽ വീണ വിദ്യാർത്ഥിനിയെ രക്ഷിച്ച ഓട്ടോ ഡ്രൈവർ ഷൈജു നാടിന് മാതൃകയായി
കടുത്തുരുത്തി: തോട്ടിൽ വീണ വിദ്യാർഥിനീയെ ഓട്ടോ ഡ്രൈവർ രക്ഷപ്പെടുത്തി. സ്കൂളിൽ നിന്നും വീട്ടിലേക്ക് പോവുകയായിരുന്നു പെൺകുട്ടി, തോടിന്റെ അരികിലുള്ള നടപ്പുവഴിയിലൂടെ സഞ്ചരിക്കുമ്പോൾ തലകറങ്ങി തോട്ടിലേക്ക് വീഴുകയായിരുന്നു. കടുത്തുരുത്തി വലിയ തോട്ടിലെ കൊച്ചുമണികടവിന് സമീപമാണ് സംഭവം. തലയോലപ്പറമ്പ് AJ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് അപകടത്തിൽപ്പെട്ടത്. പെൺകുട്ടി വെള്ളത്തിൽ വീണു കിടക്കുന്നത് കണ്ട മറ്റൊരു വഴിയാത്രക്കാരിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ഷൈജു ഉടൻതന്നെ തോട്ടിലേക്ക് ചാടി പെൺകുട്ടിയെ എടുത്ത് കരയ്ക്ക് എത്തിക്കുകയും ഷൈജുവും ഭാര്യ സ്മിതയും ചേർന്ന് പ്രഥമ ശുശ്രുഷകൾ നൽകുകയും ചെയ്തു. ഉടൻതന്നെ പെൺകുട്ടിയെ തൊട്ടടുത്ത മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് തുടർചികിത്സക്കായി കൊണ്ടുപോയി.