തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

  • Posted on January 23, 2023
  • News
  • By Fazna
  • 117 Views

തൃശൂർ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ തൃശ്ശൂർ ജില്ലയിലെ വില്ലടത്തു പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിലേക്ക് 18 നും 44 വയസ്സിനും  ഇടയിൽ പ്രായമുള്ള  തൊഴിലന്വേഷകരായ  യുവതീ യുവാക്കളിൽ നിന്നും താഴെ പറയുന്ന സൗജന്യ പരിശീലന പരിപാടികളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

അപേക്ഷകൾ സമർപ്പിക്കുന്നതിനായി താഴെ  കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

1. ബ്യൂട്ടി പാർലർ മാനേജ്മെന്റ് പരിശീലനം -  (സ്ത്രീകൾക്ക് മാത്രം) 30 ദിവസം. https://forms.gle/qrWMY4gVpKrDRcCn9

2. കൃഷി ഉദ്യമി (നൂതന കൃഷി രീതികളും, വളർത്തുമൃഗ പരിപാലനവും) 13 ദിവസം. https://forms.gle/L7LF9F8PEqZ1ihhb9

3. മുള, ചൂരൽ കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണ പരിശീലനം 13 ദിവസം. https://forms.gle/2XaK9udBaQER1f5cA

4. കൂൺ കൃഷി പരിശീലനം 10 ദിവസം. https://forms.gle/dhmW5QPyWNyNgUbd6

5. പശു വളർത്തൽ, മണ്ണിര കംമ്പോസ്റ്റ് നിർമ്മാണം - 10 ദിവസം.  https://forms.gle/medAwc8yg4xyC53N7

പരിശീലനം തികച്ചും (ഭക്ഷണം, താമസം ഉൾപ്പെടെ) സൗജന്യമായിരിക്കും. ഒരു വ്യക്തിക്ക് ഒരു പരിശീലന പരിപാടിയിൽ മാത്രമേ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. പരിശീലന സമയം രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ ആയിരിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ NCVET  സർട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും. വിദ്യാർത്ഥികളും മറ്റു ജില്ലാ നിവാസികളും അപേക്ഷിക്കുവാൻ അർഹരല്ല.

വിശദ വിവരങ്ങൾക്ക് 

 0487-2694412

 9447196324

Author
Citizen Journalist

Fazna

No description...

You May Also Like