അധ്യാപികയുടെ ആത്മഹത്യ :Kpsta പ്രതിഷേധിച്ചു.

  • Posted on November 22, 2022
  • News
  • By Fazna
  • 108 Views

കപ്പറ്റ: : ഹെഡ് മാസ്റ്റര്‍ സ്ഥാനക്കയറ്റം ലഭിച്ച് ജോലി ഭാരം മൂലം ഉണ്ടായ മാനസ്സിക സമ്മര്‍ദ്ദവും ആരോഗ്യ കാരണവും മൂലം തല്‍സ്ഥാനത്ത് നിന്നും റിവേര്‍ഷന്‍ ആവശ്യപ്പെട്ട് കൊണ്ട്  പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും അപേക്ഷ നല്‍കിയിട്ടും റിവേര്‍ഷന്‍ നല്‍കാത്തതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത ശ്രീജ ടീച്ചറുടെ മരണത്തിനുത്തരവാദിയായ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ച് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വയനാട് റവന്യൂ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും വിശദീകരണ യോഗവും നടത്തി.


          റിവേര്‍ഷന്‍ ആവശ്യപ്പെടുന്ന അധ്യാപകര്‍ക്ക് അത് അനുവദിക്കുകയും, പുതിയതായി സ്ഥാനക്കയറ്റം ലഭിച്ച ഹെഡ് മാസ്റ്റര്‍ മാര്‍ക്ക് ശമ്പള സ്‌കെയിലും ആനുകൂല്യങ്ങളും അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിലവില്‍ യാതൊരാനുകൂല്യവും ലഭിക്കാതെയാണ്  ഹെഡ് മാസ്റ്റര്‍മാര്‍ ജോലി ചെയ്യുന്നത്. ഈ വസ്തുത അധികാരികളെ ഓര്‍മപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല എന്നതിന്റെ രക്തസാക്ഷിയാണ് ശ്രീജ ടീച്ചറെന്നും കെ.പി.എസ്.ടി.എ കുറ്റപ്പെടുത്തി.

  റവന്യൂജില്ലാ പ്രസിഡണ്ട് ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു. പ്രതിഷേധ ധര്‍ണ സംസ്ഥാന നിര്‍വാഹക സമിതി അംഗം എം.എം.ഉലഹന്നാന്‍ ഉദ്ഘാടനം ചെയ്തു. പി. എസ് ഗിരീഷ് കുമാര്‍, ടി.എന്‍ സജിന്‍, ടി.എം.അനൂപ്, കെ.ജി.ജോണ്‍സണ്‍, ആല്‍ഫ്രഡ് ഫ്രെഡി, എം.പ്രദീപ് കുമാര്‍, ബിജു മാത്യു, എം.പി.സുനില്‍കുമാര്‍, ജോസ് മാത്യു, കെ.രാമചന്ദ്രന്‍, ശ്രീജേഷ് ബി.നായര്‍, സി.കെ.സേതു, പി.മുരളീദാസ് വി.പി.പ്രേംദാസ്  എന്നിവര്‍ പ്രസംഗിച്ചു.


ഫോട്ടോ അടിക്കുറിപ്പ്-05

Kalpetta

21-11-2022      K P Haridas Photoworld Kalpetta Mob:9387412551


Author
Citizen Journalist

Fazna

No description...

You May Also Like