ഞാനെന്ന ഭാവം മറന്ന് പ്രകൃതിയും മനുഷ്യനും ഒന്നാകുന്ന അനർഘ നിമിഷങ്ങൾ......
- Posted on November 30, 2020
- Kouthukam
- By Thushara Brijesh
- 537 Views
റിലാക്സിങ് വേണോ ? സമുദ്രത്തിനടിയിലായാലോ ? - ഇത്ത - ലോകത്തിലാദ്യത്തെ അണ്ടർ വാട്ടർ റസ്റ്റോറന്റ് .ഒന്ന് പോയാലോ?
ഒരിക്കലെങ്കിലും കടലിനടിയിലെ മായിക ലോകത്തിലൂളിയിടാൻ ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടോ ? കടലിന്റെ ശ്വാസമറിഞ്ഞ് പവിഴപ്പുറ്റുകൾക്കും വർണ മൽസ്യങ്ങൾക്കുമൊപ്പം ജീവിതം . കൊച്ചു കുഞ്ഞിന്റെ കൗതുകത്തോടെ കൈയെത്തും ദൂരത്ത് മറ്റൊരു ലോകത്ത് വിഹരിക്കാം. സ്വപ്നത്തിലെന്ന പോലെ തിരമാലകൾ കണ്ട് ഉറങ്ങിയുണരാം. ഭക്ഷണം കഴിക്കാം - ഇത്ത റസ്റ്റോറന്റ് - ലോകത്തിലെ ആദ്യത്തെ അണ്ടർ വാട്ടർ റസ്റ്റോറന്റ് . മാലി ദ്വീപിലെ രംഗാലി ഐ ലന്റിൽ സ്ഥിതി ചെയ്യുന്നു. അതായത് ഇന്ത്യൻ മഹാസമുദ്രത്തിൽ അഞ്ച് മീറ്റർ ആഴത്തിലായി .
അക്രിലിക് കൊണ്ടാണ് ഈ റസ്റ്റോറന്റ് നിർമിച്ചിരിക്കുന്നത്. ഒരേ സമയം 14 പേർക്ക് ഇവിടെയിരുന്ന് ഭക്ഷണം കഴിക്കാം. കടലിലെ കാഴ്ചകളും നീന്തിത്തുടിക്കുന്ന സ്രാവുകളെയും കാണാം. വിവാഹവും പാർട്ടികളും നടത്താം. സമയം പോകുന്നതറിയില്ല , പണം പോകുന്നതും !ഇത്ത റസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നത് സ്പൈറൽ ആകൃതിയുള്ള സ്റ്റെയർ കേസിലൂടെയാണ്. ന്യൂസിലന്റിലെ ഡിസൈൻ കൺസൽട്ടൻ സി കമ്പനിയായ MJ മർഫി ലിമിറ്റഡ് ആണ് ഇത് ഡിസൈൻ ചെയ്തതും നിർമിച്ചതും . 2005 ലായിരുന്നു നിർമാണം.
സിങ്കപ്പൂരിൽ വെച്ച് നിർമിച്ച 175 ടണ്ണോളം വരുന്ന ഈ റസ്റ്റോറന്റ് ക്രെയിനു പയോഗിച്ച് കപ്പലിൽ കയറ്റി മാലി ദീപിൽ എത്തിക്കുകയായിരുന്നു.കേൾക്കുമ്പോൾ സാഹസിക മെന്നു തോന്നുന്നില്ലേ .തിരക്കേറിയ ജീവിതത്തിൽ ഭക്ഷണം കഴിക്കൽ പോലും യാന്ത്രി കമാ ണ്. ഇവിടെയെത്തുന്ന ഏതൊരാളും കടലിന്റെ സംഗീത മറിഞ്ഞ് ശാന്തമായി മനസ്സും ശരീരവും കുളിർപ്പിക്കുന്നു.