വയനാട് മേപ്പാടി സ്വദേശിനി ഫർസാനയുടെ മരണം: ഒളിവിലായിരുന്ന ഭർത്താവ് രണ്ടര വർഷത്തിന് ശേഷം പിടിയിൽ.

  • Posted on December 05, 2022
  • News
  • By Fazna
  • 40 Views

മേപ്പാടി : മേപ്പാടി റിപ്പൺ സ്വദേശിനി ഫർസാനയുടെ മരണത്തിൽ ഭർത്താവ് മേപ്പാടി ചൂരൽമലയിൽ പൂക്കാട്ടിൽ ഹൗസിൽ അബു മകൻ അബ്ദുൾ സമദിനെ പോലീസ് രണ്ടര വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. മകളുടെ മരണം കൊലപാത കമാണെന്ന ഫർസാനയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്ഫർസാനയുടെ പിതാവിന്റെ പരാതിയിൽ പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തുന്നതിനിടെ അബ്ദുൾ സമദ് ഒളിവിൽ പോവുകയാണുണ്ടായത്. 2020 ജൂൺ 18 നാണ് മേപ്പാടി റിപ്പണിലെ പോത്ത്കാടൻ അബ്ദുള്ളയുടെയും ഖമറുന്നീ സയുടെയും മകൾ ഫർസാനയെ (21) ഗൂഡല്ലൂർ രണ്ടാം മൈലിലെ വാടക വീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൂഡല്ലൂർ ഡി.എസ്.പി. പി.കെ മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ പോലീസ് സംഘം ചൂരൽമലയിലെ വീട്ടിൽ നിന്ന് ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് അബ്ദുൾ സമദിനെ പിടി കൂടിയത്.

ഫർസാനയുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നാരോപിച്ച് പിതാവ് അബ്ദുള്ള ഗൂഡലുൽ മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയിരു ന്നു. തുടർന്ന് കോടതി നിർദ്ദേശ പ്രകാരം ഗൂഡല്ലൂർ ഡി.എസ്.പി. മഹേഷിന്റെ നേതൃ ത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷണം ആരംഭിച്ചത്. 2017 ഓഗസ്ത് 15 -നായിരുന്നു അബ്ദുൾ സമദും ഫർസാനയും വിവാഹിതരായത്. ഇരുവരും കോവിഡ് കാലത്ത് തന്റെ വീട്ടിലാണ് താമസിച്ചിരുന്നതെ ന്നും മരുമകന്റെ ആവ ശ്യാർത്ഥം 2019-ൽ സ്ത്രീധനമായി ഗൂഡല്ലൂർ ടൗണിലെ റീഗൽ കോംപ്ലക്സിൽ ഐട്യൂൺ എന്ന പേരിൽ മൊബൈൽ കട തുടങ്ങി കൊടുത്തയായും അബ്ദുള്ള യുടെ പരാതിയിൽ പറയുന്നു. മകൾ ഗർഭിണിയായ സമയത്തായിരുന്നു ഇത്. തുടർന്ന് പ്രസവാനന്തരം ഒന്നാം മൈലിലും പിന്നീട് കുറച്ച് കാലത്തിന് ശേഷം രണ്ടാം മൈലിലും താമസിക്കാൻ താൻ തന്നെ വാടക വീട് തരപ്പെടുത്തി നൽകിയ തായും അബ്ദുള്ള പറയുന്നു.

കോവിഡ് സമയമായതിനാൽ അതിർത്തിക്കപ്പുറമുള്ള താനുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്ന മകളുടെ മരണ വിവരം രാത്രി വൈകിയാണ് അറിഞ്ഞ തെന്നും പിറ്റേ ദിവസം വൈകുന്നേരം വരെ മകളുടെ മൃതദേഹം കാണിക്കാൻ പോ ലീസ് ഉൾപ്പടെ തയ്യാറായില്ലെന്നും മകളുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താൻ

പോലീസ് നിർബന്ധിച്ച് ഒപ്പ് വെപ്പിച്ചതായും അബ്ദുള്ള പരാതിയിൽ പറഞ്ഞു. കോവിഡ് കാലത്ത് രണ്ടാം മൈലിലെ വാടക വീട്ടിൽ കഴിയുകയായിരുന്ന ഫർസാനയും അബ്ദുൾ സമദും തമ്മിൽ കറി പാചകം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം  ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തർക്കത്തെ തുടർന്ന് മുറിക്കകത്ത് കയറി വാതിലടച്ച ഫർസാന തൂങ്ങി മരിച്ചതായും പിന്നീട് ഇവരുടെ 2 വയസ്സുള്ള കുഞ്ഞ് വാതിലിന് തട്ടിയപ്പോൾ അബ്ദുൾ സമദ് വാതിൽ ചവിട്ടി തുറക്കുകയുമാണ് ഉണ്ടായ ത്. ഫർസാന മുറിക്കുള്ളിൽ തൂങ്ങി മരിച്ചതായും താൻ അഴിച്ചെടുത്ത് കിടക്കയിൽ കിടത്തിയെന്നുമാണ് അബ്ദുൾ സമദ് സമീപവാസികളോടും മറ്റും പറഞ്ഞിരുന്നതെന്ന് പോലീസ് പറഞ്ഞു. ഫർസാനയുടെ മരണം കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികളും പ്രാദേശിക രാഷ്ട്രീയ സംഘടനകളും ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയുണ്ടായി.

ഗൂഡല്ലൂർ മുൻസിഫ് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ പ്രതി അബ്ദുൾ സമദിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞതായി പിതാവ് അബ്ദുള്ള പറഞ്ഞു. തങ്ങളുടെ കുടുംബത്തിന് നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.


Author
Citizen Journalist

Fazna

No description...

You May Also Like