കാലിക്കറ്റ് സര്‍വകലാശാലാ യൂണിയന്‍ അധികാരമേറ്റു,

  • Posted on April 04, 2023
  • News
  • By Fazna
  • 134 Views

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് സത്യവാചകം ചൊല്ലിക്കൊടുത്തു. 3 വര്‍ഷത്തെ ഇടവേളക്കു ശേഷം വരുന്ന യൂണിയന് വിദ്യാര്‍ത്ഥികളുടെ ക്ഷേമം ഉറപ്പാക്കാന്‍ കഴിയട്ടെയെന്ന് വൈസ് ചാന്‍സിലര്‍ ആശംസിച്ചു. ചടങ്ങില്‍ വിദ്യാര്‍ത്ഥി ക്ഷേമവിഭാഗം ഡീന്‍ ഡോ. സി.കെ. ജിഷ അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഗോഡ്‌വിന്‍ സാംരാജ്, സിണ്ടിക്കേറ്റ് അംഗങ്ങളായ അഡ്വ. ടോം.കെ. തോമസ്, ഡോ. എം. മനോഹരന്‍, സെനറ്റ് അംഗം വിനോദ് എന്‍. നീക്കാമ്പുറത്ത്, അനധ്യാപക പ്രതിനിധി വി.എസ്. നിഖില്‍,  യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ടി. സ്‌നേഹ, മലപ്പുറം ജില്ലാ പ്രതിനിധി എം.പി. സിഫ്‌വ, യൂണിയന്‍ സെക്രട്ടറി ടി.എ. മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ - സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ വൈസ് ചാന്‍സിലര്‍, രജിസ്ട്രാര്‍, സിണ്ടിക്കേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്കൊപ്പം. 

സ്വന്തം ലേഖകൻ.

Author
Citizen Journalist

Fazna

No description...

You May Also Like