വന്ദേഭാരത് എക്സ്പ്രസ്സിൽ ചോർച്ച.
- Posted on April 26, 2023
- News
- By Goutham Krishna
- 287 Views

തിരുവനന്തപുരം: ഏറെ കൊട്ടിഘോഷിച്ച ഉത്ഘാടനത്തിനു തൊട്ടു പിന്നാലെ വന്ദേഭാരതിൽ ചോർച്ച. പ്രധാനമന്ത്രി നരേദ്ര മോദിയുടെ ഫ്ളാഗ്ഓഫിനു ശേഷം കാസർഗോഡ് എത്തിയ ട്രെയിൻ വെള്ളവും മറ്റു സാധനങ്ങളുടെയും റീഫില്ലിങ്ങിനായി കണ്ണൂർ എത്തിയതായിരുന്നു. ഇന്നലെ രാത്രി കണ്ണൂരിൽ മഴയുണ്ടായിരുന്നു. എക്സിക്യൂട്ടീവ് കോച്ചിലാണ് ലീക് ഉണ്ടായത്. സിലിങ്ങിൽ ഉള്ള ഗ്യാപ് ആണ് ചോർച്ചയ്ക്ക് കാരണം. റെയിൽവേ അധികൃതർ വിദഗ്ധരോടൊപ്പം പരിശോധന നടത്തി. ഇത് സർവീസുകളെ ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് 2:30 ന് ആണ് കാസർഗോഡ് നിന്നും അടുത്ത സർവീസ് ആരംഭിക്കുന്നത്. പഴുതടച്ച സുരക്ഷ ക്രമീകരണങ്ങളോടെയും അത്യാധുനീക സൗകര്യങ്ങളോടേയും കൂകി പാഞ്ഞ വന്ദേ ഭാരതിലെ ചോർച്ച അധികൃതരിൽ ആശങ്ക ഉണ്ടാക്കി.
സ്വന്തം ലേഖിക.