മത്സരപരീക്ഷാ പരിശീലനത്തിന് ധനസഹായം

  • Posted on January 25, 2023
  • News
  • By Fazna
  • 73 Views

ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് മത്സരപരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന യജ്ഞം പദ്ധതിയിലേക്ക് അപേക്ഷിക്കാം. പി എസ് സി, യു പി എസ് സി, ബാങ്ക് സർവീസ്, ആർ ആർ ബി, യു ജി സി/ നെറ്റ്/ ജെ ആർ എഫ്, ക്യാറ്റ്/ മേറ്റ് തുടങ്ങിയ മത്സര പരീക്ഷകൾക്കായി തയാറെടുക്കുന്ന തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കാണ് ധനസഹായത്തിന് അവസരം. അപേക്ഷകൾ ഫെബ്രുവരി പത്തിന് മുമ്പായി സമർപ്പിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. അപേക്ഷാ ഫോമിനും മാർഗനിർദ്ദേശങ്ങൾക്കും https://sjd.kerala.gov.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2343241.

Author
Citizen Journalist

Fazna

No description...

You May Also Like