നിത്യ ഹരിത ഗായിക വാണി ജയറാം അന്തരിച്ചു

  • Posted on February 04, 2023
  • News
  • By Fazna
  • 142 Views


ചെന്നൈ :  തെന്നിന്ത്യയിലെ ഗാന കോകിലം  വാണി ജയറാം ( 77 ) അന്തരിച്ചു.   വാണി ജയറാം ചെന്നൈയിലെ വസതിയിൽ കുഴഞ്ഞു വീണു മരിച്ചു .   വാണി ജയറാമിനെ ഈ വർഷം പത്മഭൂഷൻ നൽകി രാജ്യം ആദരിച്ചിരുന്നു.   മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു തവണയും  വാണിക്ക് ലഭിച്ചിട്ടുണ്ട്. മലയാളം,തമിഴ്,ഹിന്ദി,മറാത്തി,തെലുങ്ക്,ബംഗാളി,ക ന്നഡ ,ഗുജറാത്തി തുടങ്ങി ഇരുപതോളം ഇന്ത്യൻ ഭാഷകളിൽ 10,000ത്തിലേറെ പാട്ടുകൾ വാണി പാടിയിട്ടുണ്ട്. സ്വപ്നം എന്ന ചിത്രത്തിലൂടെ സലീൽ ചൗധരി യാണ്  വാണിയെ മലയാളത്തിൽ കൊണ്ടുവന്നത്.  തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു വാണിയുടെ ജനനം.കലൈവാണി എന്നാണ് മാതാപിതാക്കൾ ഇട്ട പേര്.ഹിന്ദി സിനിമയിൽ പാടി തുടങ്ങിയപ്പോൾ ഭർത്താവിന്റെ പേര് കൂട്ടിച്ചേർത്ത് അത് വാണി ജയറാം എന്നാക്കി. അച്ഛൻ   ദൊരൈ സാമി കൊൽക്കത്ത ഇന്തോ ജപ്പാൻ സ്റ്റീൽസ് ലിമിറ്റഡിൽ ഉദ്യോഗസ്ഥൻ ആയിരുന്നു.  വാണിയുടെ അമ്മ പത്മാവതി പാടുകയും, വീണ വായിക്കുകയും ചെയ്യുമായിരുന്നു.  ഇക്കണോമിക്സിൽ  ബിരുദം നേടിയ വാണി  എസ് ബി ഐയിൽ ഉദ്യോഗസ്ഥയായി ജോലി നോക്കിയിരുന്നു. മുംബൈ സ്വദേശിയും ബെൽജിയം  ചേമ്പർ ഓഫ് കൊമേഴ്സ് എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ ജയറാം  വാണി വിവാഹം ചെയ്തു.  സംഗീത സ്നേഹിയും, സിത്താർ വിദഗ്ധനുമായ ജയറാം വാണിക്ക് പാടുന്നതിന് എല്ലാവിധ പ്രോത്സാഹനവും നൽകി.  വാണി മലയാളത്തിൽ ആദ്യമായി പാടിയ സ്വപ്നം എന്ന സിനിമയിലെ സൗരയുഥത്തിൽ പിറന്നൊരു കല്യാണസൗഗന്ധികമാ ണീ  ഭൂമി, 2017-  പുലിമുരുകൻ എന്ന സിനിമയിൽ മാനത്തെ മാരികുറുമ്പേ പെയ്യല്ലേ, ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ പൂക്കൾ പനിനീർ പൂക്കൾ, 1983 ചിത്രത്തിലെ ഓലഞ്ഞാലി കുരുവി, വാൽക്കണ്ണേഴുതി വനപുഷ്പം ചൂടി, ആഷാഢമാസം, കിളിയെ കിളിയെ  അങ്ങനെ നിരവധി ഗാനങ്ങളാണ് മലയാളി മനസ്സിൽ വാണി പാടിയ പാട്ടുകൾ മായാതെ നിൽക്കുന്നത്.  മുഹമ്മദ്‌ റാഫി, കിഷോർ കുമാർ, മന്നാഡെ, മുകേഷ് എന്നീ ഹിന്ദു സ്ഥാനി സംഗീത ഇതിഹാസങ്ങ ളോടൊപ്പം വാണി യുഗ്മഗാനങ്ങളാ ലാപ്പിച്ചിട്ടുണ്ട്. എം എസ് വിശ്വനാഥൻ സംഗീത സംവിധാനം നിർവഹിച്ച അപൂർവ്വ ഗാനങ്ങൾ എന്ന തമിഴ് ചിത്രത്തിലെയും കെ വി മഹാദേവൻ ഈണമിട്ട ശങ്കരാഭരണം എന്നെ തെലുങ്ക് ചിത്രങ്ങളിലെ ഗാനങ്ങളാണ് വാണി വിശ്വനാഥന് ദേശീയ പുരസ്കാരങ്ങൾ നേടിക്കൊടുത്തത്.   ഗുജറാത്ത്, ഒഡീഷ, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡ് വാണിക്ക് ലഭിച്ചിട്ടുണ്ട്.  നൂറുകണക്കിന് മനോഹര ഗാനങ്ങൾ വാണിയുടെ ശബ്ദത്തിൽ അനശ്വരമാക്കി.ഇനി ഈ മധുരമാണ്  ഓർമ്മ മാത്രം.     സ്വാധീകിരണംഎന്ന ഗാനം വാണി ആലപിച്ചത്.


പ്രത്യേക ലേഖിക

Author
Citizen Journalist

Fazna

No description...

You May Also Like