വിദ്യാർത്ഥി യാത്രാ കൺസഷൻ നിയന്ത്രിക്കാനുള്ള കെ. എസ്. ആർ. ടി. സി മാനേജ്മെൻ്റ് തീരുമാനം പിൻവലിക്കണം: എസ്.എഫ്.ഐ

തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥി സമൂഹം ഐതിഹാസിക സമരങ്ങളിലൂടെ നേടിയെടുത്ത അവകാശമായ വിദ്യാർത്ഥി യാത്രാ കൺസഷൻ്റെ കടയ്ക്കൽ കത്തി വെക്കുന്ന സമീപനമാണ്കെ. എസ്. ആർ .ടി .സി  മാനേജ്മെൻ്റ് സ്വീകരിക്കുന്നത്. കൺസഷൻ നൽകുന്നതിന് വേണ്ടി മാനേജ്മെൻ്റ് സ്വീകരിച്ചിരിക്കുന്ന പുതിയ മാനദണ്ഡങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണ്. സെൽഫ് ഫിനാൻസിംഗ് കോളേജുകളിൽ പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് പുതിയ ഉത്തരവ് മൂലം കൺസഷൻ നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടാകും. സർക്കാർ - എയ്ഡഡ് മേഖലയിലെ ഒരു വിഭാഗം വിദ്യാർത്ഥികളെയും ഉത്തരവ് ബാധിക്കും. വിദ്യാർത്ഥി യാത്രാ കൺസഷൻ്റെ പ്രായപരിധി 25 ആയി നിജപ്പെടുത്തിയ നടപടിയും അംഗീകരിക്കാനാവില്ല. ആയതിനാൽ വിദ്യാർത്ഥി യാത്രാ കൺസഷനുമായി ബന്ധപ്പെട്ട കെ. എസ്.ആർ ടി. സി .യുടെ  പുതിയ തീരുമാനം ഉടൻ പിൻവലിക്കണം. അല്ലാത്തപക്ഷം വലിയ വിദ്യാർത്ഥി പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരുമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Goutham Krishna

No description...

You May Also Like