അപകീർത്തികേസിലെ രാഹുലിൻ്റെ അപ്പീൽ സൂറത്ത് കോടതി ഇന്ന് പരിഗണിക്കും
- Posted on April 13, 2023
- News
- By Goutham Krishna
- 116 Views
ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽഗാന്ധി നൽകിയ അപ്പീൽ സൂറത്തിലെ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. മജിസ്ട്രേറ്റ് കോടതി വിധിച്ച രണ്ട് വർഷം തടവുശിക്ഷ നടപ്പാക്കുന്നത് സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാലെ നഷ്ടമായ എംപി സ്ഥാനം രാഹുലിന് തിരികെ ലഭിക്കൂകയുളളു. 2019 ൽ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ് ബിജെപി എംഎൽഎ പൂർണേഷ് മോദി അപകീർത്തി കേസ് ഫയൽ ചെയ്തത്.
സ്വന്തം ലേഖകൻ