ജനമിനിയുമറിഞ്ഞിട്ടില്ലേ, യുടിഎസ് ആപ്പും ‘ക്യുആർ കോഡ്’ സംവിധാനവും?

ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിനു തൊട്ടു മുൻപ് ജനറൽ ടിക്കറ്റ് കൗണ്ടറിൽ വരി നിൽക്കാതെ സ്വന്തം മൊബൈൽ ഫോൺ വഴി ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യത്തിനാണ് റെയിൽവേ യുടിഎസ് ആപ് പുറത്തിറക്കിയത്

ട്രെയിൻ ടിക്കറ്റ് എടുക്കാൻ മൊബൈൽ ഫോൺ ‘ക്യുആർ കോഡ്’ സംവിധാനം നിലവിൽ വന്നിട്ടും ടിക്കറ്റ് കൗണ്ടറിനു മുന്നിൽ യാത്രക്കാരുടെ നീണ്ട നിര. പാലക്കാട് ഡിവിഷനിലെ 61 റെയിൽവേ സ്റ്റേഷനുകളിൽ ക്യുആർ കോഡ് സംവിധാനം നിലവിൽ വന്നു ഒരു മാസം പിന്നിടുമ്പോഴും യാത്രക്കാർ ജനറൽ ടിക്കറ്റിനു വേണ്ടി സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു മുന്നിലും അൺ റിസർവ്ഡ് കൗണ്ടറിലും വരി നിൽക്കുകയാണ്.

ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിനു തൊട്ടു മുൻപ് ജനറൽ ടിക്കറ്റ് കൗണ്ടറിൽ വരി നിൽക്കാതെ സ്വന്തം മൊബൈൽ ഫോൺ വഴി ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യത്തിനാണ് റെയിൽവേ യുടിഎസ് ആപ് പുറത്തിറക്കിയത്.എന്നാൽ ഈ ആപ് വഴി റെയിൽവേ സ്റ്റേഷന്റെ 20 മീറ്റർ അകലെ നിന്നു മാത്രമേ മൊബൈൽ വഴി ടിക്കറ്റ് എടുക്കാൻ കഴിയൂ. ഈ സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം കുറവായ സാഹചര്യത്തിലാണ് സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലോ, ടിക്കറ്റ് കൗണ്ടറിന് അടുത്തോ എത്തി ക്യുആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റെടുക്കുന്ന സംവിധാനം ഏർപ്പെടുത്തിയത്. ഇതിനായി റെയിൽവേക്ക് പണം നൽകാൻ ഗൂഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ സംവിധാനവും ആപ്പിൽ ഉണ്ട്. ട്രെയിനിൽ ടിക്കറ്റ് ആവശ്യപ്പെടുമ്പോൾ ആപ്പ് വഴിയുള്ള ടിക്കറ്റിന്റെ ചിത്രവും തിരിച്ചറിയൽ രേഖയും കാണിക്കണം

Author
Citizen Journalist

Fazna

No description...

You May Also Like