കടൽ ക്ഷോഭത്തിൽ വീട് തകർന്നവർക്ക് സ്നേഹസ്പർശം

തുടർച്ചയായ കടൽക്ഷോഭം ദുരന്തത്തിൽ ആക്കിയ ചെല്ലാനം നിവാസികൾക്കായി അയ്യായിരത്തോളം ഭക്ഷ്യവസ്തുക്കളുടെ കിറ്റുകളും വിതരണം ചെയ്തു.


എറണാകുളം ജില്ലയിലെ ചെല്ലാനം ഗ്രാമത്തിൽമുത്തൂറ്റ് പാപ്പച്ചൻ ഫൗണ്ടേഷന്റെ സാമൂഹിക സ്നേഹസ്പർശം. കടൽ ക്ഷോഭത്തിൽ വീട് തകർന്നവർക്ക് വീട് നൽകിയാണ് സാമൂഹികപ്രതിബദ്ധത നിറവേറ്റിയത്.  പാപ്പച്ചൻ ഫൗണ്ടേഷന്റെ  നേതൃത്വത്തിൽ നടപ്പാക്കിവരുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് കടൽക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ട പത്തോളം കുടുംബങ്ങൾക്ക് വീടുകൾ പുനരുദ്ധരിച്ചു നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഈ പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്കായുള്ള ചികിത്സാസഹായം, ഉപരിപഠനത്തിനുള്ള സഹായങ്ങൾ, ക്യാൻസർ രോഗികൾക്കുള്ള കീമോതെറാപ്പി,  ഉപജീവനമാർഗങ്ങൾ ആരംഭിക്കുന്നതിനുള്ള സഹായങ്ങൾ, സ്ത്രീകൾക്കായുള്ള പദ്ധതികൾ, കുട്ടികൾക്ക് വേണ്ടിയുള്ള ചികിത്സ, ഭവനനിർമ്മാണ പുനരുദ്ധാരണ പദ്ധതികൾ, മറ്റനേകം സാമൂഹികക്ഷേമപദ്ധതികൾ  ലാഭേച്ഛയില്ലാതെ നടപ്പാക്കിവരുന്നു. തുടർച്ചയായ കടൽക്ഷോഭം ദുരന്തത്തിൽ ആക്കിയ ചെല്ലാനം നിവാസികൾക്കായി അയ്യായിരത്തോളം ഭക്ഷ്യവസ്തുക്കളുടെ കിറ്റുകളും വിതരണം ചെയ്തു. 

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശ്രീ. തോമസ് ജോർജ് മുത്തൂറ്റാണ് പദ്ധതിക്ക്  തറക്കല്ലിട്ടത്.കണ്ടക്കടവ് സേവ്യർ പള്ളി വികാരിയായ ഫാദർ.രാജു കളത്തിൽ, ഫാദർ. ജോസഫ് മടശ്ശേരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


ഫാദർ. ബോബി ജോസ് കപ്പുച്യന് - കേരള സാഹിത്യ അക്കാദമിയുടെ എൻ ഡോവ്മെന്റ് അവാർഡ്

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like