കൺടെയിനർ ലോറിക്ക് പിന്നിൽ കാറിടിച്ചു; കാർ യാത്രികക്ക് ഗുരുതര പരിക്ക്
- Posted on December 06, 2022
- News
- By Goutham prakash
- 411 Views
മീനങ്ങാടി: മീനങ്ങാടി ടൗണിന് സമീപം നിർത്തിയിട്ടിരുന്ന കൺടെ യിനർ ലോറിക്ക് പിന്നിൽ കാറിടിച്ച് കാർ യാത്രികക്ക് ഗുരുതര പരിക്കേറ്റു. പുൽപ്പള്ളി മുള്ളൻകൊല്ലി ടിന്റു വി.ജോർജ്ജ് (34) നാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇവരെ കൽപ്പറ്റ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സാ ർത്ഥം കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൽപറ്റ മിൽമയിലെ മാനേജറാണ് ടിന്റു. കാറിന്റെ ഡ്രൈവർ കൈ ക്ക് പരിക്കുകളോടെ ലിയോയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം.

