വ്യാപാരികൾക്ക് തന്നെ ഇനി മുതൽ ചരക്കിറക്കാം : സുപ്രീം കോടതി

ഓരോ പ്രദേശത്തെയും കച്ചവട സ്ഥാപനങ്ങളുടെ വിതരണവും ചരക്കിറക്കും അതാത് പ്രദേശങ്ങളുടെ ചുമട്ടു തൊഴിലാളികൾക്കാണെന്ന ചുമട്ടു തൊഴിലാളി ക്ഷേമബോർഡിന്റെ വാദം പൊളിച്ചു കൊണ്ടുള്ളതാണ് സുപ്രീം കോടതി വിധി

കച്ചവട  സ്ഥാപനങ്ങളുടെ ചരക്ക് വിതരണ വാഹനങ്ങളിൽ നിന്ന് ചരക്കിറക്കാൻ ചുമട്ടു തൊഴിലാളിക്കല്ല,  അവിടുത്തെ ജീവനക്കാർക്ക് തന്നെ. ജീവനക്കാർക്ക് ചരക്കിറക്കാൻ അനുമതി നൽകുന്ന ഹൈക്കോടതി  ഉത്തരവ് ശരിവച്ചു കൊണ്ട് സുപ്രീം കോടതി അറിയിപ്പ് പുറത്തിറക്കി. 

ഓരോ പ്രദേശത്തെയും കച്ചവട സ്ഥാപനങ്ങളുടെ വിതരണവും ചരക്കിറക്കും അതാത് പ്രദേശങ്ങളുടെ ചുമട്ടു തൊഴിലാളികൾക്കാണെന്ന ചുമട്ടു തൊഴിലാളി ക്ഷേമബോർഡിന്റെ വാദം പൊളിച്ചു കൊണ്ടുള്ളതാണ് സുപ്രീം കോടതി വിധി. 2016 ൽ ജീവനക്കാരെക്കൊണ്ട് ചുമടിറക്കാൻ അനുവദിക്കാതെ തൊഴിലാളി യൂണിയൻ ഇടപെട്ട വിഷയത്തിന്റെ തർക്കമാണ് സുപ്രീം കോടതി വരെ എത്തിയത്. മാത്രമല്ല കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യവസായ സ്ഥാപനങ്ങൾക്ക് വലിയ തല വേദനയായി മാറിയ നോക്കു കൂലി വിഷയത്തിനും ഇതോടെ അന്ത്യമാകുമെന്നാണ് കരുതുന്നത്. 

Author
ChiefEditor

enmalayalam

No description...

You May Also Like