താമര വാടി കൈ ഉയർത്തി കർണ്ണാടക.
- Posted on May 13, 2023
- News
- By Goutham prakash
- 410 Views
ലോക് സഭ തിരഞ്ഞെടുപ്പിലേക്ക് രാഷ്ടീയ മാനങ്ങൾ തെളിക്കുന്ന രീതിയിൽ കർണ്ണാടകയിൽ,

ബാഗ്ളൂർ: താമര വാടി, കൈ ഉയർന്നു.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വരുമ്പോൾ കോൺഗ്രസിന് വ്യക്തമായ മുന്നേറ്റത്തോടെ വിജയ കൈ ഉയർത്തി.,ഉച്ചക്ക് ഒന്നര കേവല ഭൂരിപക്ഷമായ 113 പിന്നിട്ട് കോൺഗ്രസ് വ്യക്തമായ ആധിപത്യം പുലർത്തി ലീഡ് ചെയ്യുന്നു. കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകർ ആഘോഷം ആരംഭിച്ചു. കോൺഗ്രസ് മിന്നും വിജയം ആഘോഷിക്കുന്ന വേളയിൽ കെപിസിസി ആസ്ഥാനത്തെത്തി മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. പാർട്ടി പ്രവർത്തകർക്കൊപ്പം മധുരം കഴിച്ച് വിജയം ആഘോഷിച്ചു. 'മോദി വന്നാലും ഒന്നും നടക്കില്ലെന്ന് ഞങ്ങൾ പറഞ്ഞു. നോക്കൂ ഇപ്പോഴെന്ത് സംഭവിച്ചുവെന്ന്. ഞങ്ങൾ പറഞ്ഞത് പോലെ തന്നെ കോൺഗ്രസ് ഭൂരിപക്ഷം നേടിക്കഴിഞ്ഞുവെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു .പ്രധാനമന്ത്രി നടത്തിയ റോഡ് ഷോകളും കേന്ദ്ര പദ്ധതികളും ഫലം കാണാതെ താമര വാടി പോയി.. ബി. ജെ.പി. നേതൃത്വം നേരിട്ട് നിയന്ത്രിച്ച തിരഞ്ഞെടുപ്പിലെ പരാജയം ബി. ജെ. പി. യെ അസ്വസ്ഥരക്കായിരിക്കയാണ്. റിസോർട്ട് രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയായിരുന്ന കർണ്ണാടക തിരഞ്ഞെടുപ്പ് ഫലം ദേശീയരാഷ്ടീയത്തിൽ ഏറെ അനുരണങ്ങൾ ഉണ്ടാക്കുമെന്നുറപ്പാണ്.
പ്രത്യേക ലേഖിക.