പ്രൊജക്റ്റ്‌ അസിസ്റ്റന്റ്, ഫെല്ലോ താത്കാലിക ഒഴിവ്

  • Posted on March 23, 2023
  • News
  • By Fazna
  • 58 Views

പീച്ചി (തൃശൂർ): കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്റ്റ്‌ അസിസ്റ്റന്റ് (2), പ്രൊജക്റ്റ് ഫെല്ലോ തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യത: പ്രൊജക്റ്റ്‌ അസിസ്റ്റന്റ് - സോഷ്യൽ സയൻസിൽ ഒന്നാം ക്ലാസ്സ്‌  ബിരുദം, ഫോറസ്‌ട്രി ഔട്ട്ലുക് പഠനങ്ങളിലെ ഫീൽഡ് അനുഭവം, തടിയുടെ ആവശ്യകതയും വിതരണവും കണക്കാക്കലും അനുബന്ധ പഠനവും ഉള്ളവർക്ക് മുൻഗണന. പ്രതിമാസം 19000 രൂപയാണ് വേതനം. 

പ്രൊജക്റ്റ് ഫെല്ലോ - സാമ്പത്തിക ശാസ്ത്രം / അപ്ലൈഡ് ഇക്കണോമിക്സ് അഗ്രികൾച്ചറൽ ഇക്കണോമിക്സ് ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം/ സ്റ്റാറ്റിസ്റ്റിക്സിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. രണ്ട് വർഷത്തെ ഗവേഷണ/ ഫീൽഡ് അനുഭവം, ഡാറ്റ മൈനിങ്ങും വ്യാഖ്യാനവും ഉള്ളവർക്ക് മുൻഗണന. പ്രതിമാസം 22000/- രൂപയാണ് വേതനം. 

2 വർഷമാണ് കാലാവധി. ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടിക ജാതി - വർഗ്ഗക്കാർക് അഞ്ചും മറ്റു പിന്നോക്ക വിഭാഗക്കാർക്ക് മൂന്നും വർഷം ഇളവ് ലഭിക്കും.

താല്പര്യമുള്ളവർ മാർച്ച്‌ 31ന് രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ : 0487 2690100.
Author
Citizen Journalist

Fazna

No description...

You May Also Like