സൈബർ ലോകത്തെ ചതിക്കുഴികൾ; ബോധവൽക്കരണവുമായി വയനാട് ജില്ല

ന്യൂജനറേഷൻ കുട്ടികൾ സോഷ്യൽ മീഡിയ സാങ്കേതികവിദ്യയിൽ ഒരുപടി മുന്നിലാണ്. മാതാപിതാക്കളും അവരോടൊപ്പം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ മുന്നോട്ടുവരണം, കൗമാര ബാല്യങ്ങളുടെ ഒപ്പം നടന്നാൽ മാത്രമേ അവരെ നമ്മുടെ കയ്യിൽ നിന്നും വഴുതി പോകാതെ രക്ഷിക്കാനാവൂ

ലോക്ക് ഡൗൺ സമയത്ത് സൈബർ ലോകത്തെ ചതിക്കുഴികളിൽ പെട്ട് നിരവധി വിദ്യാർത്ഥികളാണ് വയനാട് ജില്ലയിൽ ആത്മഹത്യചെയ്തത്. ഓൺലൈൻ ക്ലാസിന്റെ ഏകാന്തതയിലും ഇത്തരം പ്രവണത കുട്ടികളിൽ കണ്ടുവരുന്നു.

ഇതിന് ഒരു പരിഹാരം എന്നോണം "നിങ്ങളുടെ കുട്ടിയെ നിങ്ങൾ അറിയുക " എന്ന സംഘടന മാതാപിതാക്കൾക്കായി വെബിനാർ ഗൂഗിൾ മീറ്റ്  നടത്തി. 

ഈ ക്ലാസ്സിൽ സൈബർ ലോകത്തെ ചതിക്കുഴികൾ തുറന്നു കാണിച്ച് അസിസ്റ്റന്റ് കേരള സൈബർ പോലീസ് കമാൻഡർ സ്റ്റാർ മോൻ സാർ സംസാരിച്ചു. എത്ര ജോലിത്തിരക്കിനിടയിലും മാതാപിതാക്കൾ കുട്ടികളുടെ കൂട്ടുകാരനായി നിന്ന് അവരുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ മൊബൈലിൽ പാരന്റിംഗ് കൺട്രോൾ സിസ്റ്റം ഉപയോഗിക്കണമെന്നും മാതാപിതാക്കളും നല്ലരീതിയിൽ ഈ വിഷയം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഒരു കുട്ടിക്ക് അവന്റെ വീട്ടിൽ നിന്ന് മാതാപിതാക്കളുടെ സ്നേഹവും,  അംഗീകാരവും കിട്ടിയാൽ ഏതു ചതിക്കുഴിയിൽ പെട്ടാലും മാതാപിതാക്കളോട് മക്കൾ പങ്കുവെക്കാൻ തയ്യാറാകും എന്ന്  വേൾഡ് മലയാളി അസോസിയേഷൻ പ്രതിനിധി സുമ വിജയൻ മീറ്റിങ്ങിൽ അഭിപ്രായപ്പെട്ടു.

ഇതോടൊപ്പം സൈബർ ലോകത്തെ ചതിക്കുഴികളെ കുറിച്ച് മോട്ടിവേഷനുകൾ നൽകുന്ന സി.വി റെജികുമാർ  വെബ്ഗൂഗിൾ മീറ്റിംഗിലൂടെ മാതാപിതാക്കൾക്ക് വേണ്ട നിർദ്ദേശങ്ങളും നൽകി. മാതാപിതാക്കൾ കുട്ടികളുടെ കൂടെ ഇരുന്ന് ഇടയ്ക്കെങ്കിലും അവരെ കേൾക്കാനും,  അവരുടെ സങ്കടങ്ങളും പ്രശ്നങ്ങളും  മനസ്സിലാക്കാൻ സമയം കണ്ടെത്തണമെന്നും ഉള്ള ആശയം മുന്നോട്ടു വച്ചു.

ഒരു കുട്ടി സൈബർ ചതിക്കുഴിയിൽ പെട്ടാൽ എങ്ങനെ എല്ലാം അവർക്ക് പരിചരണം നൽകാൻ കഴിയും എന്നതിനെക്കുറിച്ച് " നിങ്ങളുടെ കുട്ടിയെ നിങ്ങൾ അറിയുക"  എന്ന സംഘടനയുടെ സംഘാടകനും വയനാട് ജില്ല മോട്ടിവേറ്ററുമായ  ശ്രീ.ഷിബു കുറുമ്പേ മഠം മാതാപിതാക്കളെ ബോധവൽക്കരിച്ചു.

മാതാപിതാക്കൾ "സൈബർലോകത്ത് അറിഞ്ഞിരിക്കേണ്ട ചതിക്കുഴികൾ "എന്ന വിഷയത്തെ കുറിച്ച് മോട്ടിവേറ്റർ ലിയോ ജോണി പുൽപ്പള്ളി സംസാരിച്ചു. ന്യൂജനറേഷൻ കുട്ടികൾ സോഷ്യൽ മീഡിയ സാങ്കേതികവിദ്യയിൽ ഒരുപടി മുന്നിലാണ്. മാതാപിതാക്കളും അവരോടൊപ്പം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ മുന്നോട്ടുവരണമെന്നും, കൗമാര ബാല്യങ്ങളുടെ ഒപ്പം നടന്നാൽ മാത്രമേ അവരെ നമ്മുടെ കയ്യിൽ നിന്നും വഴുതി പോകാതെ രക്ഷിക്കാനാകുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

നിരവധി മാതാപിതാക്കളുടെ സഹകരണം ഉണ്ടായിരുന്ന വെബ് മീറ്റിംഗിൽ ശ്രീമതി. ദീപാ ഷാജി പുൽപ്പള്ളി ആമുഖം അവതരിപ്പിക്കുകയും കോഡിനേറ്റർ മെൽബിൻ ജോസഫ് നന്ദി അർപ്പിക്കുകയും ചെയ്തു.

പശു പരിപാലനത്തിൽ വിജയം കൊയ്ത് ലതിക

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like