തിരുവനന്തപുരം: കേരളം കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍അവതരിപ്പിക്കുന്ന കേരളീയം 2023 ന്റെ ആദ്യ പതിപ്പിന് തുടക്കം. ഇനി ഭാവികേരളത്തിന്റെ രൂപകല്‍പ്പനയ്ക്കായുള്ള ചിന്തകളുടെയും കലാസംസ്‌കാരിക പരിപാടികളുടെയും ഭക്ഷ്യ വൈവിധ്യത്തിന്റെയും വൈദ്യുത ദീപാലങ്കാരങ്ങളുടെയും ഏഴ് ഉത്സവദിനങ്ങളാണ് ഇനി. സെമിനാറുകൾ, ചലച്ചിത്ര മേള, ഭക്ഷ്യമേള, ബിസിനസ്സ് മീറ്റുകൾ, കലാപരിപാടികൾ എന്നിവയാണ് ഇന്നത്തെ പ്രധാന പരിപാടികൾ.