ബംഗാൾ പ്രതിപക്ഷ നേതാവ് രാജ്ഭവനിൽ: ഗവർണറുമായി ഹൃദ്യമായ ബന്ധമെന്ന് സുവേന്ദു അധികാരി
- Posted on February 27, 2023
- News
- By Goutham prakash
- 405 Views
കൊൽക്കത്ത: ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഗവർണർ ഡോ. സി.വി. ആനന്ദബോസിനെ രാജ്ഭവനിൽ സന്ദർശിച്ചു ഒരു മണിക്കൂർ ചർച്ച നടത്തി. ബംഗാൾ ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള സഹകരണത്തിൽ ബി ജെ പി ബംഗാൾ ഘടകത്തിന് അഭിപ്രായ വ്യത്യാസമുണെന്ന വാർത്തകൾ ദേശീയ തലത്തിൽ തന്നെ ചർച്ചയായിരുന്നു. ശനിയാഴ്ചയാണ് പ്രതിപക്ഷ നേതാവ് രാജ്ഭവനിലെത്തിയത്. ബംഗാൾ ഗവർണറുമായി തനിക്ക് ഹൃദ്യമായ ബന്ധമാണുള്ളതെന്ന് സുവേന്ദു അധികാരി കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് പകരം നിയമനം ലഭിച്ചതോടെ രാജ്ഭവനുമായുള്ള വിഷയങ്ങൾ അവസാനിച്ചു.ഗവർണറുടെ താത്പര്യം ബംഗാളിൻ്റെ വികസനമാണ്. രാജ്ഭവൻ്റെ വാതിലുകൾ പ്രതിപക്ഷ ന് വേണ്ടിയും തുറന്നതായി അദ്ദേഹം പറഞ്ഞു. ബംഗാളിലെ ക്രമസമാധാനനില ഗവർണറുമായി ചർച്ച ചെയ്തതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രത്യേക ലേഖകൻ
