ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് ബോധവത്കരണ ഇന്ദ്രജാല പരിപാടി,,വീ ദ പീപ്പിള്‍,,ഇന്ന് വഴുതക്കാട് വിമെന്‍സ് കോളേജില്‍ നടക്കും. ഇലക്ഷന്‍ വകുപ്പിന്റെ സ്റ്റേറ്റ് ഐക്കണ്‍, ഗോപിനാഥ് മുതുകാട് ഇന്ദ്രജാല പരിപാടിക്ക് നേതൃത്വം നല്‍കും.
- Posted on January 24, 2025
- News
- By Goutham Krishna
- 29 Views

തിരുവനന്തപുരം.
ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് ബോധവത്കരണ ഇന്ദ്രജാല പരിപാടി,,വീ ദ പീപ്പിള്‍,,ഇന്ന് വഴുതക്കാട് വിമെന്‍സ് കോളേജില്‍ നടക്കും. ഇലക്ഷന്‍ വകുപ്പിന്റെ സ്റ്റേറ്റ് ഐക്കണ്‍, ഗോപിനാഥ് മുതുകാട് ഇന്ദ്രജാല പരിപാടിക്ക് നേതൃത്വം നല്‍കും.
ചടങ്ങ് ചീഫ് ഇലക്ടററല്‍ ഓഫീസര്‍ ഡോ.രത്തന്‍ യു ഖേല്‍കര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ലാ കളക്ടര്‍ അനുകുമാരി ഐ.എ.എസ്, വിമണ്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ അനില ജെ.എസ്, അഡീഷണല്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഷര്‍മിള.സി എന്നിവര്‍ പങ്കെടുക്കും. ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ നേതൃത്വത്തില്‍ ഇലക്ഷന്‍ കമ്മീഷന്റെ തീം സോംഗ് അവതരണവും നടക്കും.
സ്വന്തം ലേഖകൻ.