ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം അർപ്പിച്ച് വയനാട്ടിലെ കായിക താരങ്ങൾ വായ മൂടി കെട്ടി പ്രകടനം നടത്തി.
ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ഒളിമ്പിക് അസോസിയേഷന്റെയും ആഭിമുഖ്യത്തിലാണ് ഡൽഹിയിൽ സമരം നടത്തുന്ന കായിക താരങ്ങൾക്ക് ഐക്യദാർഢ്യം അർപ്പിച്ച് കൽപ്പറ്റയിൽ ഐക്യദാർഢ്യം പ്രകടനവും പൊതുസമ്മേളനവും നടത്തിയത്. ജില്ലയിലെ കായിക സംഘടന അംഗങ്ങളും ജില്ലയിലെ കായിക താരങ്ങളും പരിപാടിയിൽ പങ്കെടുത്തു. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് അബൂബക്കർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്പോട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലിം കടവൻ അധ്യക്ഷത വഹിച്ചു. ലൂക്കാ ഫ്രാൻസിസ്, എ.വി ജോൺ,പി.കെ അയൂബ് തുടങ്ങിയവർ നേതൃത്വം നൽകി. .