വനിതാ ബാസ്‌കറ്റ് ബോള്‍ അഖിലേന്ത്യാ മത്സരത്തിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി.

തേഞ്ഞിപ്പലം (മലപ്പുറം) : ചെന്നൈയില്‍ നടക്കുന്ന ദക്ഷിണമേഖല അന്തര്‍സര്‍വകലാശാലാ വനിതാ ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാല് മത്സരങ്ങളില്‍ വിജയിച്ച കാലിക്കറ്റ് അഖിലേന്ത്യാ മത്സരത്തിന് യോഗ്യത നേടി. 30 മുതല്‍ കുരുക്ഷേത്ര സര്‍വകലാശാലയിലാണ് അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പ്. ഒസ്മാനിയ (59-29), ഹിന്ദുസ്ഥാന്‍ (69-66), വെല്‍സ് (68-59), ജെയിന്‍ (67-64) സര്‍വകലാശാലകളെ പരാജയപ്പെടുത്തിയാണ് കാലിക്കറ്റിന്റെ കുതിപ്പ്. അവസാന റൗണ്ട് മത്സരങ്ങള്‍ ഞായറാഴ്ച നടക്കും. ടീം അംഗങ്ങള്‍: അലീന സെബി, അല്‍ന, എല്‍ന, ആന്‍ മേരി, ദിവ്യ സാം, ലക്ഷ്മി രാജ് (സെന്റ് ജോസഫ്സ് ദേവഗിരി കോഴിക്കോട്), നിയ, നീതു, ജോസ്ലറ്റ് (ജി. സി. പി. ഇ. കോഴിക്കോട്), അഞ്ജു, അലീന (നൈപുണ്യ കോളേജ് കൊരട്ടി), അനഘ (പ്രോവിഡന്‍സ് കോളേജ് കോഴിക്കോട്). പരിശീകര്‍: പി. സി. ആന്റണി, ജോണ്‍സണ്‍ തോമസ്. മാനേജര്‍: ലതിക രാജ്.