വയനാടിന്റെ കഥാകാരി പി. വത്സല അന്തരിച്ചു

എഴുത്തിൽ ജീവിതാനുഭവങ്ങളുടെ കനൽ എപ്പോഴും എരിഞ്ഞു നിന്നു

കോഴിക്കോട്: വയനാടൻ സംസ്കാരത്തിന്റെ എടുപ്പുകളും ഗോത്ര ജനതയുടെ ജീവിതവും തന്റെ രചനകളിൽ പടർത്തിയ വയനാടിന്റെ കഥാകാരി പി.വത്സല (84 ) അന്തരിച്ചു. രോഗപീഡയാൽ ചികിത്സയിലായിരുന്ന എഴുത്തുകാരി, കോഴിക്കോട് കെ.എം.സി.ടി. ആശുപത്രിയിൽ ഇന്നലെ രാത്രി 11 മണിക്കായിരുന്നു അന്തരിച്ചത്.

വയനാട്ടിലെ തിരുനെല്ലിയിൽ ഏറെ കാലം താമസിച്ച വത്സല പിന്നീട് 'നെല്ല്' എന്ന നോവൽ രചിച്ചതും ഈ അനുഭവ വേനലിൽ നിന്നായിരുന്നു. എഴുത്തിൽ ജീവിതാനുഭവങ്ങളുടെ കനൽ എപ്പോഴും എരിഞ്ഞു നിന്നു. നടക്കാവ് സ്കൂൾ അദ്ധ്യാപകനായിരുന്ന കക്കോട് മറോളി എം. അപ്പുകുട്ടിയാണ് ഭർത്താവ്.

മക്കൾ. ഡോ. എം. എം. മിനി ഗ്രവ, വെറ്റിനറി ആശുപത്രി മുക്കം) എം. എം. അരുൺ ( ബാങ്ക് ഉദ്യോഗസ്ഥൻ ന്യൂയോർക്ക്), മരുമക്കൾ ഡോ.കെ. നിനകുമാർ, ഗായത്രി. സംസ്കാര ചടങ്ങുകളെ കുറിച്ച് തീരുമാനമായിട്ടില്ല.

Author
No Image
Journalist

Dency Dominic

No description...

You May Also Like