കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ് എം.ടെക് കോഴ്സുകൾക്ക് എൻ.ബി.എ അംഗീകാരം.
- Posted on October 15, 2024
- News
- By Goutham Krishna
- 88 Views
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിലെ പി.ജി പ്രോഗ്രാമുകളായ (എം.ടെക്) ജിയോ ടെക്നിക്കൽ എൻജിനീയറിങ്ങ്(സിവിൽ),തെർമൽ എഞ്ചിനീയറിങ്ങ്(മെക്കാനിക്കൽ) , ഇൻഡസ്ട്രിയൽ സേഫ്റ്റി (സേഫ്റ്റി ആൻഡ് ഫയർ) എന്നീ കോഴ്സുകൾക്ക് നാഷണൽ ബോർഡ് ഓഫ് അക്രിഡിറ്റേഷൻ (എൻ.ബി.എ) അംഗീകാരം ലഭിച്ചു

സ്വന്തം ലേഖിക.
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിലെ പി.ജി പ്രോഗ്രാമുകളായ (എം.ടെക്) ജിയോ ടെക്നിക്കൽ എൻജിനീയറിങ്ങ്(സിവിൽ),തെർമൽ എഞ്ചിനീയറിങ്ങ്(മെക്കാനിക്കൽ) , ഇൻഡസ്ട്രിയൽ സേഫ്റ്റി (സേഫ്റ്റി ആൻഡ് ഫയർ) എന്നീ കോഴ്സുകൾക്ക് നാഷണൽ ബോർഡ് ഓഫ് അക്രിഡിറ്റേഷൻ (എൻ.ബി.എ) അംഗീകാരം ലഭിച്ചു.ഇതോടെ സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ എല്ലാ കോഴ്സുകൾക്കും എൻ.ബി.എ അംഗീകാരം ലഭിച്ചു. ഈ നേട്ടം കൈവരിക്കുന്ന അപൂർവ്വം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായിരിക്കുകയാണ് കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ്.കുസാറ്റിലെ എല്ലാ ബി.ടെക് കോഴ്‌സുകൾക്കും 2025 വരെ എൻ.ബി.എ ടയർ വൺ അംഗീകാരമുണ്ട്. ഈ അംഗീകാരം ലഭിച്ചതിലൂടെ ഈ കോഴ്സുകൾക്കുള്ള മൂല്യം പതിൻ മടങ്ങ് വർദ്ധിച്ചു.വിദ്യാർത്ഥികളുടെ ജോലി സാദ്ധ്യതയും വർദ്ധിച്ചു.വിദേശ സർവ്വകലാശാലകളിൽ ഉപരിപഠനവും വിദേശ ജോലിയും കൂടുതൽ ലഭ്യമാകും. സർക്കാർ വക ഫണ്ടിങ് വർദ്ധിക്കുകയും ചെയ്യും. എം.ടെക് കോഴ്സ് 2024 മുതൽ 2026 വരെ ഇവിടെ പഠിച്ചു പാസ്സ് ആകുന്ന വിദ്യാർത്ഥികൾക്കാണ് എൻ. ബി. എ അംഗീകാരം വഴിയുള്ള ഗുണങ്ങൾ ലഭിക്കുന്നത്.കോഴ്സ് സിലബസ്, അദ്ധ്യാപകരുടെ യോഗ്യത,പരിചയം,പ്രസിദ്ധീകരണങ്ങൾ,ക്യാമ്പസ് സൗകര്യങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ വിലയിരുത്തിയാണ് നാഷണൽ ബോർഡ് ആഗോള തലത്തിൽ സ്വീകാര്യമായ ഇത്തരം അംഗീകാരം നൽകുന്നത്.