സൂപ്പര്‍മാന്‍ മയൂർനെ പ്രശംസ കൊണ്ട് മൂടി രാജ്യം

കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ എടുത്തുചാടിയ ധീരതയെ രാജ്യം പ്രശംസിക്കുകയാണ്‌.

ഈ ധീരതയ്ക്ക്, അർപ്പണബോധത്തിന് കേന്ദ്ര റെയിൽവേ മന്ത്രിക്കൊപ്പം രാജ്യം തന്നെ പ്രശംസ കൊണ്ട് മൂടുകയാണ് മയൂർ എന്ന റെയിൽവേ ജീവനക്കാരനെ. മുംബൈയിലെ വങ്കാനി റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യം ഇന്ന് രാജ്യത്തെ തന്നെ അമ്പരപ്പിക്കുകയാണ്. റെയിൽവേ മന്ത്രി ഈ വിഡിയോ പങ്കിട്ട് ജീവനക്കാരനെ അഭിനന്ദിച്ചു.

അമ്മയ്ക്കൊപ്പം സ്റ്റേഷനിലൂടെ നടന്നുപോവുകയായിരുന്ന കുട്ടി പെട്ടെന്ന് ട്രാക്കിലേക്ക് വീണു. ഈ സമയം അതിവേഗം ഒരു ട്രെയിനും അതേ ട്രാക്കിലൂടെ പാഞ്ഞെത്തി. നിലവിളിക്കാൻ മാത്രമാണ് അമ്മയ്ക്ക് കഴിഞ്ഞത്. ഈ കാഴ്ച കണ്ട് ട്രാക്കിലൂടെ ഒരു ജീവനക്കാരൻ ഓടിയെത്തി കുഞ്ഞിനെ ഫ്ലാറ്റ്ഫോമിലേക്ക് പിടിച്ചുകയറ്റി. ഈ ‌സമയം ട്രെയിൻ തൊട്ടടുത്തെത്തുകയും ചെയ്തു. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ജീവനക്കാരനും ഫ്ലാറ്റ്ഫോമിലേക്ക് ചാടി കയറുന്നതും വിഡിയോയിൽ കാണാം. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ എടുത്തുചാടിയ ധീരതയെ രാജ്യം പ്രശംസിക്കുകയാണ്‌.

" സ്നേഹം പോലെ പരിശുദ്ധ " മായി ഭീമയുടെ പരസ്യം!

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like