മൊബൈൽ ഫോണുകളിൽ ബീപ് ശബ്ദത്തോടെ എമർജൻസി അലേർട്ട് എത്തും; ആശങ്ക വേണ്ട
- Posted on October 30, 2023
- Localnews
- By Dency Dominic
- 145 Views
പകല്‍ 11 മണിമുതല്‍ വൈകിട്ട് നാലുമണിവരെയായിരിക്കും ഫോണുകളിൽ അലേർട്ട് എത്തുക
ന്യൂഡൽഹി: നിങ്ങളുടെ മൊബൈൽ ഫോണുകളിൽ നാളെ വലിയ ശബ്ദത്തോടെ എമർജൻസി അലേർട്ട് എത്തിയാൽ ആശങ്കപ്പെടേണ്ട. പ്രകൃതിദുരന്തങ്ങളിൽ അടിയന്തര അറിയിപ്പുകൾ മൊബൈൽ ഫോണിൽ ലഭ്യമാക്കാനുള്ള സെൽ ബ്രോഡ്കാസ്റ്റിങ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാവും ഇതെന്ന് കേന്ദ്ര ടെലികോം വകുപ്പ് വ്യക്തമാക്കി.
പകല്‍ 11 മണിമുതല്‍ വൈകിട്ട് നാലുമണിവരെയായിരിക്കും ഫോണുകളിൽ അലേർട്ട് എത്തുക. മൊബൈൽ റീചാർജ് ചെയ്യുമ്പോഴും മറ്റും അലേർട്ട് ബോക്സിനു സമാനമായി ലഭിക്കുന്ന സന്ദേശമാണ് സെൽ ബ്രോഡ്കാസ്റ്റ്. ഇതിനോടകംതന്നെ പലരുടെയും മൊബൈൽഫോണുകളിൽ എമർജൻസി അലേർട്ട് സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ എസ്എംഎസ് സന്ദേശം എത്തിയിട്ടുണ്ട്.
ഒക്ടോബർ മുതൽ അപകടമുന്നറിയിപ്പുകൾ ഇത്തരത്തിൽ ജനങ്ങളിലേക്കെത്തിക്കാനാണ് സർക്കാരിന്റെ ശ്രമം. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തുന്നത്. മൊബൈൽ ഫോണിന് പുറമേ ടിവി, റേഡിയോ, സമൂഹമാധ്യമങ്ങൾ അടക്കമുള്ളവയിൽ സമാനമായ അലേർട്ട് നൽകാനും ശ്രമം നടക്കുന്നുണ്ട്. മുൻപും ഇത്തരത്തിൽ എമര്‍ജന്‍സി അലേര്‍ട്ട് സംവിധാനം കേന്ദ്ര സര്‍ക്കാര്‍ പരീക്ഷിച്ചിരുന്നു.