കോളേജ് വിദ്യാർത്ഥികൾക്കായി ഹാക്കത്തോൺ

  • Posted on January 21, 2023
  • News
  • By Fazna
  • 80 Views

കൊച്ചി: ഖര-ദ്രവ മാലിന്യ പരിപാലനരംഗത്ത് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തി കേരളത്തെ സമ്പൂർണ്ണ  മാലിന്യമുക്തമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ശുചിത്വമിഷൻ കോളേജ് വിദ്യാർത്ഥികൾക്കായി ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. ഫെബ്രുവരി നാല് മുതൽ ആറ് വരെ എറണാകുളം മറൈൻ ഡ്രൈവിലാണ് ഹാക്കത്തോൺ നടക്കുന്നത്. ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജീന്റെ (GEx Kerala 23)  ഭാഗമായി നടക്കുന്ന ഹാക്കത്തോണിൽ മാലിന്യ പരിപാലന മേഖലയിലെ സമകാലിക പ്രശ്‌നപരിഹാരത്തിനുള്ള ആശയങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. 

തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങൾ ഫെബ്രുവരി അഞ്ചിന് ഗ്ലോബൽ എക്‌സ്‌പോയിൽ അവതരിപ്പിക്കാൻ അവസരം നൽകുന്നതിനൊപ്പം, ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് ക്യാഷ് അവാർഡും നൽകും. ആശയങ്ങളിലെ പുതുമയും ആഴവും, ആവിഷ്‌ക്കരണത്തിലുള്ള അവധാനത, പ്രാവർത്തികമാക്കുന്നതിനുള്ള  സാധ്യതകൾ, പ്രായോഗികത, ഭാവിയിലെ സാധ്യതകൾ, വാണിജ്യ മൂല്യം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വിധി നിർണയമെന്ന് ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. രജിസട്രേഷൻ സൗജന്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 27. കൂടുതൽ വിവരവങ്ങൾക്ക് suchitwamission.org.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like