രാത്രികാലങ്ങളിലെ ഒറ്റയാൻ ശല്യം:ജീവനുതന്നെ ഭീഷണിയെന്ന് പുൽപ്പള്ളി നിവാസികൾ

പുൽപ്പള്ളി മേഖലയിൽ ഒറ്റയാൻ കൃഷിയിടത്തിൽ ഇറങ്ങി തെങ്ങും, വാഴയും ദിവസേന നശിപ്പിക്കുന്നു

പുൽപള്ളി മേഖലയിൽ സന്ധ്യയാകുന്നതോടെ വനത്തിൽ നിന്നും പുറത്തിറങ്ങുന്ന ഒറ്റക്കൊമ്പൻ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ്.

 ഇന്നലെ രാത്രി (14-02-2022)-   മരകാവ് സെന്റ്.തോമസ് പള്ളി മുറ്റത്തെത്തിയ കാട്ടുകൊമ്പൻ പരിസരത്തുള്ള പച്ചക്കറികളും, കുടിവെള്ള പൈപ്പും, പറമ്പിലെ നൂറുകണക്കിന് വാഴയും ഒപ്പം തെങ്ങും ചവിട്ടി നശിപ്പിച്ചു. അതിനു ശേഷം തൊട്ടടുത്ത കൃഷിയിടങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിച്ചു.ഇങ്ങനെ ആനചവിട്ടി വീഴ്ത്തിയ തെങ്ങ്  സമീപത്തെ വൈദ്യുതി ലൈനിൽ വീണതിനാൽ ഈ പ്രദേശത്തെ വൈദ്യുതി വിതരണം വിതരണം സ്തംഭിച്ചു.

 ഒരു മാസത്തോളമായി ഈ ഒറ്റക്കൊമ്പന്റെ ശല്യം  കാരണം മരകാവ്, ആലൂർക്കുന്ന്, ഭൂദാനം, ഷെഡ് എന്നിവിടങ്ങളിലെ ജനങ്ങൾ ഭീതിയിലാണ്.വനാതിർത്തിയിൽ കൃത്യമായ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാത്തതാണ് ഒറ്റയാൻ വനത്തിൽനിന്ന് കൃഷിയിടത്തിൽ ഇറങ്ങാൻ കാരണം എന്ന് ജനങ്ങൾ പരാതിപ്പെടുന്നു. വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനനടത്തി.

വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗരേഖ സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like