രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണത്തിന് മൂന്നാണ്ട്

 ധീര രക്തസാക്ഷികളുടെ സ്മരണകൾക്ക് മുന്നിൽ രാജ്യം ഒന്നടങ്കം പുഷ്പാഞ്ജലികളർപ്പിക്കുകയാണ്

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് മൂന്ന് വർഷം. ജമ്മുകാശ്മീരിലെ അവന്തിപൊരയിൽ സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന  വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 49 ജവാന്മാരായിരുന്നു വീരമൃത്യു വരിച്ചത്. ആ ധീര രക്തസാക്ഷികളുടെ സ്മരണകൾക്ക് മുന്നിൽ രാജ്യം ഒന്നടങ്കം പുഷ്പാഞ്ജലികളർപ്പിക്കുകയാണ്.

2019 ഫെബ്രുവരി 14.കേന്ദ്ര റിസർവ്വ് പൊലീസ് സേനയിലെ 2500 ഓളം സൈനീകർ 78 ബസുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് സഞ്ചരിക്കുകയായിരുന്നു. ദേശീയപാത 44 ൽ അവന്തി പുരയ്ക്കടുത്ത് സ്ഫോടക വസ്തുക്കൾ നിറച്ച സ്കോർപിയോവാൻ, വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റി.

ഉഗ്രഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 49 സൈനികർ തൽക്ഷണം മരിച്ചു. നിരവധിപേർക്ക് ഗുരുതരമായി പരുക്കേറ്റു. വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി വി വസന്തകുമാറുമുണ്ടായിരുന്നു. ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദായിരുന്നു ചാവേർ. ആക്രമണത്തിന്റെ 12-ാം ദിനം ഇന്ത്യ തിരിച്ചടിച്ചു. പാക്കിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകരപരിശീലന കേന്ദ്രം മിന്നലാക്രമണത്തിൽ തകർത്തു.

ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ജയ്ഷെ മുഹമ്മദ് ഭീകരൻ മുദസിർ അഹമ്മദ് ഖാനെ പിന്നീട് ഏറ്റുമുട്ടലിൽ വധിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി.

നാട് ഓടുമ്പോൾ നടുവേ ഓടാൻ കെഎസ്ആർടിസി

Author
Journalist

Dency Dominic

No description...

You May Also Like