പ്രണയ ദിനത്തിൽ സെൽഫി കോണ്ടെസ്റ്റുമായി കെഎസ്ആർടിസി

നാട് ഓടുമ്പോൾ നടുവേ ഓടാൻ കെഎസ്ആർടിസി  

ഫെബ്രുവരി 14 എന്ന് കേൾക്കുമ്പോൾ നമ്മുടെ എല്ലാവരുടെയും മനസ്സിൽ ആദ്യം ഓർമ വരുന്നത് വാലൻ്റെൻസ് ഡേ ആണ്. ഈ വരുന്ന തിങ്കളാഴ്ചയാണ് അതായത് ആണ് ഈ വർഷത്തെ വാലൻ്റെൻസ് ഡേ. ഇതൊക്കെ നിങ്ങൾക്ക് അറിയുന്ന കാര്യം തന്നെയാണ്. എന്നാൽ ഒരു രസകരമായ ഒരു സംഭവം ഉണ്ട് അത് മറ്റൊന്നുമല്ല. വാലൻ്റെൻസ് ദിനത്തിൽ യാത്രക്കാർക്ക് സെൽഫി കോൺടെസ്റ്റ് സംഘടിപ്പിച്ചിരിക്കുകയാണ് നമ്മുടെ കെഎസ്ആർടിസി.. മത്സരത്തിന്റെ വിശദാംശങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.

 

ഫെബ്രുവരി 14 ലോക വാലൻ്റെൻസ് ദിനം' പ്രമാണിച്ച്  യാത്രക്കാർക്കായി  കെ എസ് ആർ ടി സി സെൽഫി കോൺടെസ്റ്റ് സംഘടിപ്പിക്കുകയാണ്. തിരുവനന്തപുരം ന​ഗരത്തിൽ ഓടുന്ന കെ എസ് ആർ ടി സിയുടെ  നവീന സംരംഭമായ സിറ്റി സർക്കുലർ സർവീസുകളിൽ  യാത്ര ചെയ്ത് കെ എസ് ആർ ടി സി-യോടുള്ള അനുരാഗം പ്രകടിപ്പിക്കും വിധമുള്ള സെൽഫി ബസ്സിനുള്ളിൽ വെച്ച്  എടുത്ത് വേണം മത്സരത്തിനായി അയക്കേണ്ടത്


തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ ബസുകൾ നിലവിൽ സർവീസ് നടത്തുന്ന ഏഴ് റൂട്ടുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് യാത്രക്കാർ വീതം ആകെ 21 പേർക്കാണ് സമ്മാനങ്ങൾ നൽകുക.  അനശ്വരമായ പ്രണയം ഇന്നും മനസിൽ സൂക്ഷിക്കുന്ന ദമ്പതിമാർക്കും ഈ മൽസരത്തിൽ ഒരുമിച്ച് പങ്കെടുക്കാവുന്നതാണ്.


മത്സരത്തിൽ പങ്കെടുക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം.


 

യാത്രക്കാർ  പകർത്തിയ മനോഹര ചിത്രങ്ങളോടൊപ്പം യാത്രാക്കാരന്റെ പേര്, ഫോൺ നമ്പർ, മേൽ വിലാസം, സഞ്ചരിച്ച സിറ്റി സർക്കുലർ സർക്കിളിന്റെ പേര് എന്നിവ കെഎസ്ആർടിസിയുടെ  വാട്സാപ്പ്   നമ്പറിൽ അയച്ചു നൽകണം 


സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)

വാട്സാപ്പ് - 8129562972 ഇതാണ് സെൽഫികൾ അയക്കേണ്ട നമ്പർ.. അപ്പോൾ നാളെ എല്ലാവരും കെഎസ്ആർടിസിയുടെ ഈ സെൽഫി കോൺടെസ്റ്റിൽ പങ്കെടുക്കുക വിജയികളാകുക. എല്ലാവർക്കും ആശംസകൾ.

വിനിത രാജേന്ദ്രന്റെ അഞ്ചമത്തെ ഇരയാണ്

Author
Sub-Editor

NAYANA VINEETH

No description...

You May Also Like