ശൈത്യ കാലത്തെ ചർമ്മ സംരക്ഷണം

കാലാവസ്ഥാ വ്യതിയാനങ്ങളിൽ ശരീരത്തെ എന്ന പോലെ ചർമ്മത്തെയും സംരക്ഷിക്കാം

കാലാവസ്ഥ വ്യതിയാനങ്ങളിൽ നമ്മുടെ ചർമ്മത്തിന് എന്തു സംഭവിക്കുന്നു എന്ന് എപ്പോളെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ.ഇത്‌പോലെ തണുത്തതും വരണ്ടതുമായ കാലവസ്ഥകളിൽ ചർമ്മവും അതുപോലെ തന്നെ വരണ്ടതായി മാറാറുണ്ട്. 

തണുത്ത കാറ്റടിക്കുമ്പോൾ പുറത്തു നല്ല ചൂടുള്ളപ്പോൾ ഉഷ്ണ തീവ്രത കുറയുമ്പോൾ ഒക്കെ നമ്മുടെ ചർമ്മവും നമ്മളിൽ നിന്നും സംരക്ഷണം ആഗ്രഹിക്കുന്നു. ആ സമയത്തൊക്കെ വരണ്ട ചർമ്മം എന്ന അവസ്ഥയിലേക്ക് എത്തിപ്പെടാതിരിക്കാൻ തീർച്ചയായും നല്ല സംരക്ഷണം ചർമ്മത്തിന് നൽകേണ്ടിയിരിക്കുന്നു. ചർമ്മം എപ്പോളും മിനുമിനുത്തതായിരിക്കാൻ ഈർപ്പം നില നിർത്തുന്നതും എണ്ണ മയം നില നിർത്തുന്നതുമായിട്ട് ചർമ്മത്തെ കാത്തു സൂക്ഷിക്കേണം.ഇല്ല എങ്കിൽ സാധാരണത്തെതിനെക്കാൾ തിളക്കം കുറയ്ക്കുന്നതായി ചർമ്മത്തെ നമുക്ക് അനുഭവപ്പെടും.മുഖത്തെ ചർമ്മത്തിന്റെ കാര്യം മാത്രമല്ല പറയുന്നത് കയ്യിലെയും കാലിലെയും ചർമ്മത്തിന്റെ അവസ്ഥകൾ ഇതുപോലെ തന്നെയാണ്.മിനുത്ത ചർമ്മങ്ങൾ പോലും നമ്മുടെ അശ്രദ്ധ കാരണം വരണ്ടുണങ്ങി പരുപരുത്ത ചർമ്മമായി മാറിപ്പോവാൻ സാധ്യതയുണ്ട്.

വരണ്ട ചർമ്മമാണോ എന്ന് എങ്ങനെ തിരിച്ചറിയാം.

1. തൊലിപ്പുറത്ത് അടരുകളോ ചതുപ്പുകളോ പോലെ തോന്നുക.

2.തണുപ്പ് കാലമാവുമ്പോൾ തൊലിപ്പുറം ചുവന്നതായി കാണപ്പെടുക.

3. പരുപരുത്തതായി മാറുക.

4 . ചൊറിച്ചിൽ അനുഭവപ്പെടുക

5 .ചർമ്മത്തിൽ വിള്ളലുകൾ ഉള്ളതായി തോന്നുക.

6 .കുത്തുന്ന പോലെ അല്ലെങ്കിൽ കത്തുന്ന പോലെ അനുഭവപ്പെടുക.

വരണ്ട ചർമ്മത്തിന്റെ മെഡിക്കൽ പദമാണ് സിറോസിസ്.രോഗ ലക്ഷണങ്ങൾ തീവ്രതയിലും ശരീരത്തിന്റെ വിസ്തൃതിക്കും ഘടനക്കും അനുസരിച്ച് വ്യത്യസ്തമായിരിക്കും.

 വരണ്ട കാലാവസ്ഥയിൽ ചർമ്മത്തെ എങ്ങനെ സംരക്ഷിക്കാം.

ചർമ്മ സംരക്ഷണത്തിൽ ശൈത്യ കാലത്ത് അല്പം ശ്രദ്ധിച്ചാൽ നമുക്ക് വരണ്ട ചർമ്മത്തിൽ നിന്നും രക്ഷ നേടാം.

1 . ശരിയായ രീതിയിൽ മോയിസ്ചറൈസിങ് ചെയ്യുക.

കൈയും മുഖവും നമുക്ക് എപ്പോൾ വേണമെങ്കിലും കഴുകാം.സോപ്പ് ഉപയോഗിക്കാതെ സാധാരണ തണുത്ത വെള്ളം കൊണ്ട് വേണം കഴുകാൻ.ശേഷം നല്ല മോയിസ്ചറൈസിങ് ക്രീമുകളോ എണ്ണകളോ പുരട്ടുക. മുഖവും കൈ കാലുകളും ഈർപ്പമുള്ളതാക്കുക എന്നതും തിളക്കമുള്ളതാക്കുക എന്നതും ശൈത്യ കാലത്ത് വളരെ ശ്രദ്ധിക്കേണ്ടതാണ്.

2 . ദിനേന സൻസ്ക്രീൻ ക്രീം പുരട്ടുക.

പുറത്തിറങ്ങുമ്പോൾ നിർബന്ധമായും സൻസ്ക്രീൻ ക്രീം പുരട്ടുന്നത് മുഖത്തെ തിളക്കം നില നിർത്തുന്നതിന് സഹായിക്കും.

3. ദിനേനെയുള്ള രാത്രിയിലെ ചികിത്സകൾ ശീലമാക്കുക.

എല്ലാ രാത്രിയിലും കുറച്ചു സമയം ചർമ്മ പരിപാലനത്തിന് വേണ്ടി മാറ്റി വെക്കുന്നത് ചർമ്മം ശുദ്ധമായിരിക്കാൻ സഹായിക്കും. രാത്രികളിൽ എന്നും മസ്സാജിങ് ക്രീമുകൾ ഉപയോഗിച്ച് കൊണ്ട് മസ്സാജ് ചെയ്യുന്നത് ചർമ്മ പരിപാലനത്തിന് നല്ല റിസൾട്ട് നൽകുന്നതാണ്.

4 . കുറച്ചു സമയം ചർമ്മ പരിപാലനത്തിന് വേണ്ടി മാത്രം മാറ്റി വെക്കുക.

വരണ്ട ചർമ്മം ബുദ്ധിമുട്ടനുഭവിക്കുന്നവർ അവരുടെ ചർമ്മ പരിപാലന രീതിയിൽ മാറ്റം വരുത്തുകയും കുറച്ചു സമയം അതിനു വേണ്ടി മാറ്റി വെക്കുകയും ചെയ്യുന്നത് വരണ്ട ചർമ്മം മാറി കിട്ടുന്നതിന് നല്ലതായിരിക്കും.

5. ഹ്യൂമിഡിഫിർ ഉപയോഗിക്കുന്നത് ശീലമാക്കുക.

ഹ്യൂമിഡിഫിയറുകൾ ചർമ്മത്തിലെ സുഷിരങ്ങളിലേക്ക് ഈർപ്പം തിരികെ ചേർക്കാൻ സഹായിക്കുന്നു.ശൈത്യ കാലത്ത് പുറത്തെ ചൂടിൽ താപം അതികമാവിമ്പോൾ ഇത് പ്രത്യേകിച്ചും സഹായകവുമാണ്.ഇത് ചർമ്മത്തിലെ വരൾച്ചയെ ഒഴിവാക്കുകയും ചെയ്യുന്നു.

6. താപ നില കുറക്കുക.

ശൈത്യ കാലത്ത് ചെറു ചൂട് വെള്ളത്തിലെ കുളി ആശ്വാസം നൽകും എന്നാൽ ചൂട് വെള്ളത്തിൽ കുളിക്കുന്നത് ചർമ്മത്തെ ദ്രോഹമായി ബാധിച്ചേക്കാം. കൂടാതെ വരണ്ട ചർമ്മങ്ങൾ ഉള്ളവർ

കാലുറകളും കയ്യുറകളും ശീലമാക്കുക.

എപ്പോളാണ് ഒരു വിദഗ്ധ ചികിത്സ തേടേണ്ടത്.

ഇത്രയും ചികിത്സകൾ ദിനേന ശീലമാക്കിയിട്ടും വരണ്ട ചർമ്മം മാറുന്നില്ല എങ്കിൽ തീർച്ചയായും ഒരു വിദഗ്ദ്ധ ചികിത്സ തേടേണ്ടതാണ്.

ശൈത്യ കാലത്ത് വരണ്ടതും അടരുകളുള്ളതുമായ ചർമ്മം അനുഭവപ്പെടുന്നത് അസാധാരണമല്ല.ഇത് നിങ്ങളുടെ മുഖത്തെ മാത്രമല്ല നിങ്ങളുടെ കൈകാലുകളെയും ബാധിക്കും. നിങ്ങളുടെ ചർമ്മത്തെ ആരോഗ്യകരമായി നില നിർത്തുന്നതിന് ശരിയായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക.

Author
Citizen Journalist

Fazna

No description...

You May Also Like