ഒരു കൈകൂലി അറസ്റ്റുകൊണ്ടു മാത്രം നന്നാവുമോ നമ്മുടെ കെ.എസ്.ആർ.ടി.സി.

  • Posted on July 17, 2023
  • News
  • By Fazna
  • 136 Views

എം.ഡി.ക്ക് മുകളിൽ പോലും ഇയ്യാളെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. ഭൂരിപക്ഷം ജീവനക്കാർക്കും ഇതറിയാമെങ്കിലും എല്ലാവർക്കും തുറന്ന് പറയാൻ ഭയമാണ്.

തിരുവനന്തപുരം : പരസ്യ ഏജൻസികളിൽ നിന്നും കൈകൂലി വാങ്ങിയ കെ.എസ്. ആർ.ടി. സി.ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. കുറെ നാളായി അഴിമതിയിൽ രമിക്കുന്ന ഇയ്യാളെ ഇപ്പോഴാണ് പിടിയിലായത്. അടിമുടി പ്രതി സന്ധിയിലായ കെ.എസ്.ആർ.ടി.സി.യെ മുച്ചൂടും നശിപ്പിക്കാൻ പരസ്യ ഏജൻസികളിൽ നിന്നും  കൈകൂലി വാങ്ങുന്ന കണ്ണിയിലെ പ്രധാനി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കുരുക്കൊരുക്കിയത്. കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജരെ സസ്പെൻഡ് ചെയ്യാൻ ഗതാഗത മന്ത്രി ഉത്തരവിട്ടു.

കെ.എസ്.ആർ.ടി.സി.യിലെ ചില ജീവനക്കാരെ ഉപയോഗിച്ച് ചില റാക്കറ്റുകൾ ഇയാളുടെ നിയന്ത്രണത്തിലുണ്ടെന്നാണ്  പരക്കേ ആക്ഷേപം. എം.ഡി.ക്ക് മുകളിൽ പോലും ഇയ്യാളെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. ഭൂരിപക്ഷം ജീവനക്കാർക്കും ഇതറിയാമെങ്കിലും എല്ലാവർക്കും തുറന്ന് പറയാൻ ഭയമാണ്. ഈ കഴിഞ്ഞ കാലയളവിൽ പരസ്യം ടെൻഡർ കൊടുക്കുന്നതൊഴിവാക്കി ജീവനക്കാർ തന്നെ മാർക്കറ്റിംഗ് ഏറ്റെടുക്കുകയുണ്ടായി, എന്നാൽ പരസ്യം റിലീസ് ചെയ്യുന്നതിന് CTO ആയിരുന്ന ഉദയകുമാറിന്റെ സംഘത്തിന് മാത്രമേ കഴിഞ്ഞിരുന്നുള്ളൂ, ആരെങ്കിലും വിശദീകരണം ചോദിച്ചാൽ ഭീഷണിപ്പെടുത്തുകയോ  തന്റെ സ്വാധീനത്തിലുള്ള വിജിലെൻസ് സംഘത്തെ ഉപയോഗിച്ച് അവരെ ഒതുക്കുകയോ ചെയ്യുന്ന രീതിയാണ് ഉദയകുമാർ തുടർന്ന് വന്നിരുന്നത്, ജോലി പോകുമോ എന്നുള്ള ഭയം മൂലം ജീവനക്കാർ പലരും ഡിപ്പാർട്മെന്റ് മാറുകയും, അല്ലെങ്കിൽ  ഒന്നും മിണ്ടാനാവാതെ ഉള്ള ജോലി തുടരുകയുമാണിപ്പോൾ കെ.എസ്.ആർ.ടി.സി. എന്തുകൊണ്ടാണ് പ്രതിസന്ധിയിലാവുന്നതു എന്നതിനുള്ള പല ഉദാഹരണങ്ങളിലൊന്നാണിത് , യൂണിയനുകളും മറ്റധികാരികളും സ്ഥാപനം നിലനിൽക്കണം എന്ന് യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സമഗ്രമായ അന്വേഷണം നടത്തി പുര കത്തിച്ചു  വാഴ വെട്ടുന്നവർക്കെതിരെ അവരായാലും നടപടിയെടുത്താൽ മാത്രം മതി.

സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like