ഇന്ത്യയടെ അധ്യക്ഷതയ്ക്കു കീഴിലുള്ള G.20 ഡെവലപ്മെന്റ് വര്‍ക്കിംഗ് ഗ്രൂപ്പിന്റെ രണ്ടാമതു സംഗമം കുമരകത്തു സമാപിച്ചു

  • Posted on April 10, 2023
  • News
  • By Fazna
  • 99 Views

കുമരകം: പരിസ്ഥിതി പരിപാലിച്ചും സുസ്ഥിരമായ വികസന പരിപ്രേക്ഷ്യം സൂക്ഷ്മമായി ചർച്ച ചെയ്ത, ജി 20 ഡെവലപ്മെന്റ് വര്‍ക്കിംഗ് ഗ്രൂപ്പിന്റെ (ഡിഡബ്ല്യുജി) രണ്ടാമതു സംഗമം കുമരകത്ത്  സമാപിച്ചു. ജി 20 അംഗങ്ങള്‍, ഒന്‍പതു ക്ഷണിക്കപ്പെട്ട രാജ്യങ്ങള്‍, വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള 80-ലധികം പ്രതിനിധികള്‍ പങ്കെടുത്തു. വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറിമാരായ നാഗരാജ് കെ. നായിഡുവും ഈനം ഗംഭീറും നേതൃത്വം നല്‍കി.

ഡിഡബ്ല്യുജി സംഗമത്തിന്റെ അജണ്ടയില്‍ എസ്.ഡി.ജികളിലെ പുരോഗതി ത്വരിതപ്പെടുത്തുന്നതില്‍ ജി 20യുടെ പങ്ക്, പരിസ്ഥിതിക്കായുള്ള ജീവിതശൈലി (ലൈഫ്), ഡിജിറ്റല്‍ ആശയങ്ങള്‍, വികസനത്തിനായുള്ള ഡാറ്റയ്ക്കുള്ള ശേഷി വര്‍ദ്ധിപ്പിക്കല്‍, ആഗോളതലത്തില്‍ നീതിപൂര്‍വകമായ ഹരിത പരിവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ നയിക്കുന്ന വികസനം, അന്താരാഷ്ട്ര ഏകോപനം മെച്ചപ്പെടുത്തല്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടുന്നു. ജൂണില്‍ നടക്കുന്ന ജി 20 വികസന മന്ത്രിതല യോഗത്തിന്റെ ചര്‍ച്ചകള്‍ക്കു ഡിഡബ്ല്യുജി യോഗങ്ങളിലെ ആശയങ്ങള്‍ ഊര്‍ജം പകരും.

വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (സാമ്പത്തിക ബന്ധങ്ങള്‍)  ദമ്മു രവിയാണ് ഔപചാരിക നടപടികള്‍ ഉദ്ഘാടനം ചെയ്തത്. ഡിഡബ്ല്യുജി യോഗത്തിലേക്ക് പ്രതിനിധികളെ സ്വാഗതം ചെയ്ത ശ്രീ രവി, വികസന അജണ്ട പ്രധാന വിഷയമാക്കി മാറ്റുന്നതിന് ഇന്ത്യ ശ്രമിച്ചിട്ടുണ്ടെന്നും വികസന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ ജി 20യെ സംബന്ധിച്ചിടത്തോളം നിര്‍ണായക സ്ഥാനമുള്ള സാഹചര്യത്തില്‍, വൈവിധ്യമാര്‍ന്ന ആഗോള വികസന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് കൂട്ടായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഡി.ഡ.ബ്ല്യു.ജി ശ്രമിക്കണമെന്നും  രവി പരാമര്‍ശിച്ചു. .

എസ്.ഡി.ജികളിലെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള ജി 20 കര്‍മപദ്ധതി, ലൈഫിന്റെ ഉയര്‍ന്ന തലത്തിലുള്ള ആശയങ്ങള്‍, വികസനത്തിനായുള്ള ഡാറ്റയുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ ഡി.ഡബ്ല്യു.ജിയെ സംബന്ധിച്ച് ഇന്ത്യയ്ക്കുള്ള അഭിലാഷത്തിനും മുന്‍ഗണനകള്‍ക്കും രാജ്യങ്ങള്‍ വിശാലമായ പിന്തുണ നല്‍കി. ലോകം ഒന്നിലധികം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന സമയത്ത് വികസ്വര രാജ്യങ്ങളെ സഹായിക്കുന്നതിന് ആവശ്യമായ രാഷ്ട്രീയ ആക്കം സൃഷ്ടിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ രാജ്യങ്ങള്‍ അഭിനന്ദിക്കുകയും ചെയ്തു.

സമകാലിക വികസന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതില്‍ ബഹുമുഖ ശ്രമങ്ങളുടെ അടിയന്തര പ്രസക്തിയെക്കുറിച്ചും അതിലുള്ള ജി 20യുടെ പ്രധാന പങ്കിനെക്കുറിച്ചും സമവായമുണ്ടായി. കാലാവസ്ഥാ അജണ്ട ഉള്‍പ്പെടെ വികസനവും പരിസ്ഥിതിയും സന്തുലിതമായി മുന്നോട്ടുകൊണ്ടുപോന്നതിന് ലക്ഷ്യമിട്ടുള്ള ധീരവും ലക്ഷ്യബോധമുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതു ധാരണയുണ്ടായി. 2030 അജണ്ട നടപ്പിലാക്കുന്നതിനും എസ്.ഡി.ജികള്‍ ത്വരിതപ്പെടുത്തുന്നതിനും സംഭാവനയര്‍പ്പിക്കുന്നതിനു കൂട്ടായ പരിശ്രമത്തിന്റെ ആവശ്യകതയെക്കുറിച്ച് വിശാലമായ ധാരണയുണ്ടായി. സുസ്ഥിര വികസനം, സ്ത്രീ ശാക്തീകരണം, സമഗ്ര വികസനം കൈവരിക്കുന്നതില്‍ അവരുടെ പങ്ക്, ആഗോളതലത്തില്‍ നീതിയുക്തമായ ഹരിത പരിവര്‍ത്തനങ്ങളില്‍ നിന്നുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ജി 20യുടെ പങ്ക് എന്നിവയ്ക്ക് സഹായകമായ ഡാറ്റ എന്നിവ സംബന്ധിച്ചു ചര്‍ച്ച ചെയ്തു.  ഈ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനു സമവായം കൈവരിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ ഊന്നിപ്പറഞ്ഞു.

പ്രതിനിധികള്‍, ദേശീയ-അന്തര്‍ദേശീയ സംഘടനകളില്‍ നിന്നുള്ള വിദഗ്ധര്‍, ബുദ്ധിജീവികള്‍, പൊതുസമൂഹത്തിന്റെ പ്രതിനിധികള്‍ എന്നിവരും ആറിനു നടന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുത്തു, വികസനത്തിനായുള്ള ഡാറ്റ, പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി, ഹരിത പരിവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചകളും നടന്നു.

കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിലേക്കും പാചക വൈവിധ്യത്തിലേക്കും നേര്‍ക്കാഴ്ച പകരുന്ന പരമ്പരാഗത പ്രകടനങ്ങള്‍, നൃത്തരൂപങ്ങള്‍, പ്രാദേശിക പാചക പാരമ്പര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സാംസ്‌കാരിക അനുഭവങ്ങള്‍ക്കും സമ്മേളനത്തിനിടെ പ്രതിനിധികള്‍ സാക്ഷ്യം വഹിച്ചു. സ്വാതിതിരുനാളിന്റെ ശാസ്ത്രീയ സംഗീത കൃതികളുടെ സംഗീതാവിഷ്‌കാരവും പ്രതിനിധികള്‍ക്കു മുന്നില്‍ അവതരിപ്പിക്കപ്പെട്ടു.




Author
Citizen Journalist

Fazna

No description...

You May Also Like