പരിസ്ഥിതി - സുസ്ഥിര വികസന സംവാദങ്ങൾ സജീവമാക്ക്  രണ്ടാം G 20 വികസന പ്രവര്‍ത്തക സമിതി യോഗത്തിലെ പാര്‍ശ്വ യോഗം   പുരോഗമിക്കുന്നു.

  • Posted on April 06, 2023
  • News
  • By Fazna
  • 134 Views

കുമരകം : വികസനത്തിന് വേണ്ടിയുള്ള വിവരങ്ങളോടുകൂടി (ഡി.4.ഡി) സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതി ത്വരിതപ്പെടുത്തുകയും ഹരിത പരിവര്‍ത്തനത്തിലൂടെയും പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലിയിലൂടെയും സുസ്ഥിരഭാവിയിലേക്കും പാതയൊരുക്കി G 20 ഉച്ചക്കോടിയുടെ പാർശ്വ യോഗങ്ങൾ സജീവമായി. ജി20 ഷെര്‍പ്പ ട്രാക്കിന് കീഴിലുള്ള ജി20 വികസന പ്രവര്‍ത്തകസമിതിയുടെ (ഡി.ഡബ്ല്യു.ജി) 2-ാമത് യോഗത്തിന് കുമരകത്തു് തുടക്കമായി. വികസനത്തിന് വേണ്ടിയുള്ള വിവരങ്ങള്‍ (ഡി4ഡി), പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലിയും ആഗോളതലത്തില്‍ നീതിയുക്തമായ പരിവര്‍ത്തനവും എന്നീ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പാര്‍ശ്വ പരിപാടിയോടെയാണ് യോഗത്തിന് തുടക്കമായത്. ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷതയുടെ മുന്‍ഗണമേഖലകളാണ് ഇവയൊക്കെ. വികസ്വര രാജ്യങ്ങള്‍ക്കായുള്ള റിസര്‍ച്ച് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ആര്‍.ഐ.എസ്), ദി എനര്‍ജി ആന്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് (ടെറി), യുണൈറ്റഡ് നേഷന്‍സ് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇംപാക്റ്റ് അലയന്‍സ് (ഡി.ഐ.എ.എല്‍), യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ് (യു.എന്‍.സി.ടി.എ.ഡി) എന്നിവയുമായി സഹകരിച്ച് വിദേശകാര്യ മന്ത്രാലയവും ജി20 സെക്രട്ടേറിയറ്റും ചേര്‍ന്നാണ് പാര്‍ശ്വ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിന് ബൃഹത്തും സജീവവുമായ പങ്കാളിത്തം ഉണ്ടായിരുന്നു. ഗവണ്‍മെന്റ്,  സംഘടനകള്‍, പൗരസമൂഹം, സ്വകാര്യ കമ്പനികള്‍ എന്നിവയ്‌ക്കൊപ്പം ജി20 അംഗങ്ങള്‍, 9 ക്ഷണിക്കപ്പെട്ട രാജ്യങ്ങള്‍, വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള 150-ലധികം പ്രതിനിധികളും പങ്കാളികളും പരിപാടിയില്‍ പങ്കെടുത്തു. വികസത്തിന് വേണ്ടിയുള്ള വിവരങ്ങള്‍ (ഡാറ്റാ ഫോര്‍ ഡെവലപ്പ്‌മെന്റ് ഡി4ഡി) ഉപയോഗിച്ച് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (എസ്.ഡി.ജി) പുരോഗതി ത്വരിതപ്പെടുത്തുക എന്ന വിഷയത്തെക്കുറിച്ചുള്ളതായിരുന്നു പാര്‍ശ്വ പരിപാടിയിലെ ആദ്യഭാഗം. ജോയിന്റ് സെക്രട്ടറി (ജി20) നാഗരാജ് നായിഡു കാകനൂരിന്റെ അഭിപ്രായപ്രകടനങ്ങളോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. സമയബന്ധിതവും വിശ്വസനീയവും പ്രാപ്യമാക്കാന്‍ കഴിയുന്നതുമായ വിവരങ്ങളാണ് അര്‍ത്ഥവത്തായ നയരൂപീകരണം, കാര്യക്ഷമമായ വിഭവ വിനിയോഗം, ഫലപ്രദമായ പൊതുസേവന വിതരണം എന്നിവയ്ക്കു് ഏറ്റവും പ്രധാനമെന്നതിന് അദ്ദേഹം ഊന്നല്‍ നല്‍കി. യഥാര്‍ത്ഥ വികസന നേട്ടം സൃഷ്ടിക്കുന്നതിന് തങ്ങളുടെ വിവര ശേഷി വികസിപ്പിക്കുന്നതിനുള്ള സഹായം ഇന്ന് വികസ്വര രാജ്യങ്ങള്‍ക്ക് ആവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വിവര ദുരുപയോഗം തടയേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിട്ട അദ്ദേഹം വിവരങ്ങള്‍ ഒരു വലിയ സാമൂഹിക ഉദ്ദേശമാണ് നല്‍കുന്നതെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. നിതി ആയോഗ് ഓഫ് ഇന്ത്യയുടെ വൈസ് ചെയര്‍മാന്‍  സുമന്‍ ബെറിയും ലോക ബാങ്ക് ഗ്രൂപ്പിന്റെ മുഖ്യ സാമ്പത്തികശാസ്ത്രജ്ഞനും വികസന സാമ്പത്തികശാസ്ത്രത്തിന്റെ സീനിയര്‍ വൈസ് പ്രസിഡന്റുമായ  ഇന്‍ഡര്‍മിറ്റ് ഗില്ലും മുഖ്യ വീഡിയോ അഭിസംബോധനകള്‍ നടത്തി. വിവരങ്ങളുടെ കരുത്തിനെ എങ്ങനെ പ്രയോജനപ്പെടുത്താം അതിന്റെ ദുരുപയോഗം എങ്ങനെ തടയാം അത് വികസന ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നുവെന്ന് എങ്ങനെ ഉറപ്പാക്കാം എന്നതിന്റെ പശ്ചാത്തലം രണ്ട് പ്രാസംഗികരും ക്രമപ്പെടുത്തി. വിവരങ്ങളില്‍ നിന്നുള്ള ഗുണമുണ്ടാകണമെങ്കില്‍ വിവരങ്ങളുടെ പ്രാപ്ത്യത അനിവാര്യമായ വ്യവസ്ഥയാണെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ ശ്രീ സുമന്‍ ബെറി പറഞ്ഞു. എന്നാല്‍ അത് പര്യാപ്തമല്ല; വിവരങ്ങളെ പൊതുനന്മയ്ക്കായി ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ ഇന്റലിജന്‍സിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ശേഷി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയുടെ എസ്.ഡി.ജി പ്രാദേശികവല്‍ക്കരണ മാതൃക ഈ തത്വത്തിന്റെ മാതൃകാപരമായ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവരങ്ങളുടെ അഭാവം ആഗോള വില ചലനങ്ങളെപ്പോലും കൃത്യമായി വിലയിരുത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നത് ലോകബാങ്ക് മുഖ്യ സാമ്പത്തികശാസ്ത്രജ്ഞന്‍  ഇന്‍ഡര്‍മിറ്റ് ഗില്‍ ഉയര്‍ത്തിക്കാട്ടി. ഈ മേഖലകളിലെ അവസ്ഥകളുടെ തീവ്രത മനസ്സിലാക്കുന്നതിനും ആഗോള ദാരിദ്ര്യത്തിനെ അഭിസംബോധനചെയ്യുന്നതിനുള്ള പ്രതിരോധശേഷികളെ അറിയിക്കുന്നതിനും വിവരങ്ങള്‍ നിര്‍ണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഡി4ഡിലേക്കുള്ള മനുഷ്യ കേന്ദ്രീകൃത സമീപനങ്ങള്‍ എന്ന വിഷയം സംബന്ധിച്ച ആദ്യ സെഷന്‍ യു.എന്‍.സി.ടി.എ.ഡിയിലെ സാമ്പത്തിക കാര്യ ഓഫീസര്‍ ഡോ. ലോറ സൈറോണാണ് മോഡറേറ്റ് ചെയ്തത്., ഡി4ഡി എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുതാര്യവും സമ്മതം അടിസ്ഥാനമാക്കിയുള്ളതും തദ്ദേശജന്യവും ഉത്തരവാദിത്തമുള്ളതുമാണെന്ന് ഉറപ്പാക്കുന്ന സജീവമായ ചര്‍ച്ചകള്‍ നടന്നു. സുസ്ഥിര വികസന ഡാറ്റയ്ക്കുള്ള ആഗോള പങ്കാളിത്തത്തിലെ മിസ് ക്ലയര്‍ മെലാമെഡ്, ധനകാര്യ മന്ത്രാലയത്തിലെ ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യ ഉപദേശകനും സഹമതിയുടെ സഹസ്ഥാപകനുമായ  സിദ്ധാര്‍ത്ഥ് ഷെട്ടി, ഗൂഗിള്‍ റിസര്‍ച്ചിലെ ഡോ. അഭിഷേക് ബപ്‌ന എ്ന്നിവര്‍ പ്രഭാഷകരില്‍ ഉള്‍പ്പെട്ടിരുന്നു. വിവരങ്ങള്‍ എങ്ങനെയാണ് ജനങ്ങളുടെ ജീവിതത്തെ എണ്ണത്തില്‍ പ്രതിനിധാനം ചെയ്യുന്നതെന്ന് പരാമര്‍ശിച്ച ഡോ: അഭിഷേക് ബാപ്‌ന സമൂഹത്തില്‍ വിശ്വാസം വളര്‍ത്തേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. വികസ്വര രാജ്യങ്ങളുടെ ഡിജിറ്റലൈസേഷനിലേക്കും വിവരങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളിലേക്കുള്ള ശേഷിയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

യു.എന്‍ എസ്.ജിയുടെ സാങ്കേതികവിദ്യയിലെ പ്രത്യേക ദൂതന്റെ ഓഫീസിന്റെ ഉപദേഷ്ടാവ് ശ്രീ. ഫയാസ് കിംഗ് ആയിരുന്നു 'ഡി 4 ഡിക്ക് കാര്യശേഷി നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകത' എന്നതിനെക്കുറിച്ചുള്ള രണ്ടാമത്തെ സെഷന്റെ മോഡറേറ്റര്‍. ഡിജിറ്റല്‍ ഇംപാക്റ്റ് അലയന്‍സിലെ മിസ് ഡയാന സാംഗ്, ഇ-ഗവ് ഫൗണ്ടേഷന്റെ ജോജോ മെഹ്‌റ; ഡിജിറ്റല്‍ പബ്ലിക് ഗുഡ്‌സ് ചാര്‍ട്ടറിലെ മിസ്. ക്രിസ്സി മെയര്‍, യുനെസ്‌കോയിലെ  ഡാഫ്‌ന ഫെയിന്‍ഹോള്‍സ് എന്നിവരുള്‍പ്പെടെയുള്ളവരായിരുന്നു പാനലിസ്റ്റുകള്‍. ഡി4ഡിയുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിലെ വിടവുകളും ഡി4ഡി കാര്യശേഷി നിര്‍മ്മാണത്തില്‍ ഗവണ്‍മെന്റുകളുടെയും പൗരസമൂഹത്തിന്റെയും സ്വകാര്യമേഖലയുടെയും പങ്കിനെക്കുറിച്ചും സെഷനില്‍ എടുത്തുപറഞ്ഞു.

ഇതിന് പുറമെ ഔപചാരിക മാലിന്യ സംസ്‌കരണ സംവിധാനത്തിലേക്ക് അനൗപചാരിക കൂട്ടരെക്കൂടി സംയോജിപ്പിക്കുന്നതിന് ഐ.സി.ടി, ഐ.ഒ.ടി അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മാലിന്യ സംസ്‌കരണ കമ്പനിയായ കബഡിവാല കണക്റ്റിന്റെ സ്ഥാപകനായ  സിദ്ധാര്‍ത്ഥ് ഹാന്‍ഡേയുടെ അവതരണവും പാര്‍ശ്വപരിപാടിയിലുണ്ടായിരുന്നു. ചെലവ് കുറഞ്ഞതും കാര്‍ബണ്‍ കുറവുള്ളതുമായ മാലിന്യസംസ്‌ക്കരണ പരിഹാരങ്ങള്‍ക്ക് ഗ്ലോബല്‍ സൗത്ത് അവരുടെ വളരുന്ന സമ്പദ്ഘടനകളേയും ജനസംഖ്യയേയും പിന്തുണയ്ക്കണം. അതോടൊപ്പം മെഷീന്‍ ലേണിംഗ് (എം.എല്‍) മാതൃക നിര്‍മ്മിക്കാനുള്ള ഗൂഗിളിന്റെ അതിമോഹ പ്രതിബദ്ധത ഗൂഗിള്‍ റിസര്‍ച്ചിലെ ഡോ. അഭിഷേക് ബപ്‌ന പ്രദര്‍ശിപ്പിച്ചു. ഈ മാതൃക ലോകത്തിലെ ഏറ്റവമധികം സംസാരിക്കുന്ന ആയിരം ഭാഷകളെ പിന്തുണയ്ക്കും, ആഗോളതലത്തില്‍ കോടിക്കണക്കിന് ആളുകളെ കൂടുതല്‍ ഉള്‍ച്ചേര്‍ക്കുകയും ചെയ്യും.

'സുസ്ഥിര ഭാവിയിലേക്ക്: പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലിയും നീതിയുക്തമായ ഹരിത പരിവര്‍ത്തനവും' എന്ന തലക്കെട്ടിലുള്ളതായിരുന്നു പരിപാടിയുടെ രണ്ടാം ഭാഗം. ബാര്‍ബഡോസ് പ്രധാനമന്ത്രിയുടെ നിക്ഷേപവും സാമ്പത്തിക സേവനങ്ങളും പ്രത്യേക പ്രതിനിധിയും കാലാവസ്ഥാ ധനകാര്യം സംബന്ധിച്ച സ്വതന്ത്ര ഉന്നതതല വിദഗ്ധ സംഘത്തിലെ അംഗവുമായ  അവിനാഷ് പെര്‍സൗദ് മുഖ്യപ്രഭാഷണം നടത്തി. ലോകമെമ്പാടുമുള്ള ഹരിത വികസനം സാക്ഷാത്കരിക്കുന്നതിന് വേണ്ടി ഒരു അന്താരാഷ്ട്ര അന്തരീക്ഷം സജ്ജമാക്കുന്നതിന് ആവശ്യമായ ധനസഹായം ജി 20 രാജ്യങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള പ്രായോഗിക വഴികള്‍ അദ്ദേഹം എടുത്തുപറഞ്ഞു. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയും ഡി.ഡബ്ല്യു.ജിയുടെ സഹ ചെയര്‍മാനും  ഈനം ഗംഭീര്‍ സ്വാഗതം ആശംസിച്ചു. ലൈഫ് ആന്‍ഡ് ജസ്റ്റ് ഗ്രീന്‍ ട്രാന്‍സിഷനുകളും എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചകളും നടന്നു.

ലൈഫ്: വളര്‍ച്ചയ്ക്കുള്ള എഞ്ചിന്‍ എന്ന വിഷയത്തിലെ പാനലിനെ പ്രൊഫസര്‍ സച്ചിന്‍ ചതുര്‍വേദിയാണ് മോഡറേറ്റ് ചെയ്തത്. പരിസ്ഥിതിയുടെ അതിമോഹപരമായ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിച്ചുകൊണ്ട് പരിസ്ഥതിക്ക് വേണ്ട ജീവിതശൈലി (ലൈഫ്) സമീപനത്തിന് എങ്ങനെ ആഗോള വളര്‍ച്ചയെ മുന്നോട്ടുകൊണ്ടുപോകാനാകുമെന്നത് പാനലിസ്റ്റുകള്‍ ചര്‍ച്ചചെയ്തു. ഡോ: ഫാമിദ ഖാത്തും, മിസറ്റര്‍: ഹീരാദ് സബേതി, ഡോ. ആര്‍ ബാലസുബ്രഹ്‌മണ്യം, മിസ് സെലസെ്റ്റ ക്രിസ്റ്റീന ബദാരോ എന്നിവര്‍ സുസ്ഥിര ഉല്‍പ്പാദനത്തിലൂടെ ലൈഫ് സ്വീകരിക്കുന്നതിനുള്ള ഒരു അന്തരീക്ഷം എങ്ങനെ സൃഷ്ടിക്കാമെന്നതിനെക്കുറിച്ച് വിശദീകരിച്ചു. വ്യക്തികളെ ശാക്തീകരിക്കുന്നതിനായി ഹരിത പരിസ്ഥിതിയും അടിസ്ഥാന സൗകര്യങ്ങളും എങ്ങനെ സൃഷ്ടിക്കാമെന്നും അതിന്ീ സാദ്ധ്യമായ അന്താരാഷ്ട്ര സാമ്പത്തിക സഹായങ്ങള്‍ വെളിവാക്കുന്നതിനുള്ള സാമ്പത്തിക ഉപകരണങ്ങള്‍ എങ്ങനെ സൃഷ്ടിക്കാം കാലാവസ്ഥാ അജണ്ട ഉള്‍പ്പെടെയുള്ള വികസനവും പരിസ്ഥിതിയും തമ്മിലുള്ള സുസ്ഥിരമായ ജീവിതശൈലിയും അന്തര്‍ലീനമായ പരസ്പരബന്ധങ്ങളും എങ്ങനെ പ്രോത്സാഹിപ്പിക്കാം എന്നതും അവര്‍ ചര്‍ച്ച ചെയ്തു. ലൈഫിന്റെ സ്വാധീനം പ്രകടമാക്കുന്നതിനും അന്താരാഷ്ട്ര കാലാവസ്ഥാ പ്രവര്‍ത്തനങ്ങളില്‍ സുസ്ഥിരമായ ജീവിതശൈലിയുടെ പ്രധാന പങ്ക് എടുത്തുകാട്ടുന്നതിനും ലൈഫിനെ ആഗോള പ്രസ്ഥാനമാക്കുന്നതില്‍ ജി 20 നിര്‍ണായക പങ്കുവഹിക്കുന്നതിനും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നയങ്ങളെയും വിവരങ്ങളേയും പിന്തുണയ്ക്കുന്നതിന് ആവശ്യമായ വിവിധ മൂര്‍ത്തമായ നടപടികളും പ്രഭാഷകര്‍ ഉയര്‍ത്തിക്കാട്ടി.

'നീതിയുക്തമായ ഹരിത പരിവര്‍ത്തനങ്ങള്‍: സമഗ്രവും സംയോജിതവുമായ സമീപനം' എന്ന വിഷയത്തിലെ രണ്ടാം പാനലിനെ ശ്രീമതി സുനൈന കുമാര്‍ആണ് മോഡറേറ്റ് ചെയ്തത്. ആഗോളതലത്തില്‍ നീതിയുക്തമായ പരിവര്‍ത്തനങ്ങള്‍ എങ്ങനെ നടത്താമെന്നും വികസനം, പരിസ്ഥിതി, കാലാവസ്ഥ അജന്‍ഡകള്‍ എന്നി തമ്മിലെ തുല്യതയ്ക്ക് വേണ്ടിയുള്ള കൈമാറ്റം കുറയ്ക്കുന്നതിനുള്ള വികസന മാതൃകയെ പിന്തുണയ്ക്കുന്ന ഒരു അന്താരാഷ്ട്ര പരിസ്ഥിതി പ്രാപ്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പ്രാസംഗികര്‍ ചര്‍ച്ചചെയ്തു. ആഗോളതലത്തില്‍ നീതിയുക്തമായ പരിവര്‍ത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ചും അത് സകലര്‍ക്കും വേണ്ടിയുള്ള കാലാവസ്ഥാ പ്രവര്‍ത്തനങ്ങളും സുസ്ഥിര വികസനവും വര്‍ദ്ധിപ്പിക്കുന്നതിന്  ആഗോളതലത്തില്‍ എങ്ങനെ നയിക്കാന്‍ കഴിയുമെന്നതിൽ ഗ്യൂസെപ്പെ ഡി സിമോണ്‍ അവതരണം നടത്തി. പാനലിസ്റ്റുകളായ  അവിനാഷ് പെര്‍സൗദ്, അംബ്. മഞ്ജീവ് സിംഗ് പുരി,  രതീഷ് ബാലകൃഷ്ണന്‍ എന്നിവരും  ഗ്യൂസെപ്പെ ഡി സൈമണും, ധനസഹായം, സാങ്കേതികവിദ്യ, കാര്യശേഷി നിര്‍മ്മാണം, നയപരമായ പിന്തുണയിലെ സമന്വയം, ആഗോളതലത്തില്‍ നീതിയുക്തമായ പരിവര്‍ത്തനങ്ങള്‍ക്കുള്ള മികച്ച തൊഴിലുകള്‍, സാമ്പത്തികം, സാമൂഹിക-സാമ്പത്തിക അവസരങ്ങള്‍, ലിംഗസമത്വത്തിലെ സംഭാവനകള്‍, നിലവിലെ അസമത്വങ്ങള്‍ മറികടക്കുക എന്നിങ്ങനെ ഒരു അന്താരാഷ്ട്രത പ്രാപ്തമാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നടപ്പാക്കല്‍ മാര്‍ഗ്ഗങ്ങളും ഉയര്‍ത്തിക്കാട്ടി.

വികസന പ്രവര്‍ത്തന സമിതിയുടെ സഹ അദ്ധ്യക്ഷന്റെ അഭിപ്രായപ്രകടനങ്ങളോടെയാണ് ഒരുദിവസം നീണ്ടുനിന്ന സെഷന്‍ അവസാനിച്ചത്. ശക്തമായ രാഷ്ട്രീയ ചലനക്ഷമത പ്രദാനം ചെയ്തും കൂടുതല്‍ സുസ്ഥിരമായ ഭാവിക്കായി അന്താരാഷ്ട്ര പ്രതിബദ്ധതകള്‍ ഏകോപിപ്പിച്ചും ഹരിതവികസനത്തിന്റെ സമഗ്രമായ കാഴ്ചപ്പാട് നടപ്പിലാക്കുന്നതിനുള്ള ജി 20 യുടെ നിര്‍ണായക പങ്കിനെക്കുറിച്ച് അവര്‍ തറപ്പിച്ചുപറഞ്ഞു.

രണ്ടാം ജി20 വികസന പ്രവര്‍ത്തന സമിതി യോഗത്തിന്റെ പ്രധാന പ്ലീനറി സെഷനുകള്‍ നാളെ ആരംഭിക്കും. വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (സാമ്പത്തിക ബന്ധങ്ങള്‍)  ദമ്മു രവി ഉദ്ഘാടന സെഷനില്‍ പ്രത്യേക പരാമര്‍ശങ്ങള്‍ നടത്തത്തും.

സി.ഡി. സുനീഷ്.

Author
Citizen Journalist

Fazna

No description...

You May Also Like