നെഹ്‌റു യുവ കേന്ദ്ര കായിക മേള സംഘടിപ്പിക്കുവാൻ സ്പോർട്സ് ക്ലബ്ബുകൾക്ക് അവസരം.
- Posted on December 14, 2024
- Sports News
- By Goutham Krishna
- 90 Views
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്
കീഴിലുള്ള നെഹ്‌റു യുവ കേന്ദ്രയുടെ
ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്ലസ്റ്റർ /
ജില്ലാതല കായിക മേളകൾ സംഘടിപ്പിക്കുവാൻ
ക്ലബ്ബുകൾക്ക് നെഹ്‌റു യുവ കേന്ദ്ര സാമ്പത്തിക
സഹായം നൽകുന്നു. യുവജനങ്ങൾക്കിടയിൽ
കായിക ക്ഷമത വർധിപ്പിക്കുക,കായിക
സംസ്കാരം വളർത്തിയെടുക്കുക എന്നീ
ലക്ഷ്യത്തോടെയാണ്നെഹ്‌റു യുവ കേന്ദ്ര
കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ഫുട്ബോൾ ,വോളീബോൾ ,ബാഡ്മിന്റൺ
,അത്ലറ്റിക്സ്ഇനങ്ങളിലാണ് മത്സരങ്ങൾ
സംഘടിപ്പിക്കേണ്ടത്. ഈ ഇനങ്ങളിൽ
മത്സരിക്കാൻ താല്പര്യമുള്ള ക്ലബ്ബുകൾക്കും
അപേക്ഷിക്കാം.15 നും 29നും ഇടയിൽ
പ്രായമുള്ളവരായിരിക്കണം ടീമംഗങ്ങൾ.
അപേക്ഷിക്കേണ്ട അവസാന തീയതി
ഡിസംബർ 17. കൂടുതൽവിവരങ്ങൾക്ക്
തിരുവനന്തപുരം തൈക്കാട് പോലീസ് ഗ്രൗണ്ടിന്
സമീപമുള്ള ജില്ലാ നെഹ്റു യുവ കേന്ദ്ര
ഓഫീസുമായോ7558892580 എന്ന ഫോൺ
നമ്പറിലോ ബന്ധപ്പെടണം.