ഉപഭോക്താക്കൾക്ക് ഉചിതമായ പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്

ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് മറ്റൊരു ഫീച്ചറുമായി വാട്‌സ് ആപ്പ്.

ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് മറ്റൊരു ഫീച്ചറുമായി വാട്‌സ് ആപ്പ്.

ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറച്ചുവെയ്ക്കാനുള്ള ഫീച്ചറാണ് വാട്‌സ് ആപ്പ് അവതരിപ്പിച്ചത്.

ഈ മാസം തന്നെ ഇത് യാഥാര്‍ഥ്യമാകുമെന്ന് വാട്‌സ് ആപ്പ് അറിയിച്ചു.

നിലവില്‍ സ്റ്റാറ്റസ്, പ്രൊഫൈല്‍ പിക്ചര്‍, അവസാനമായി ഓണ്‍ലൈനില്‍ വന്ന സമയം എന്നിവ മറച്ചുവെയ്ക്കാന്‍ വാട്‌സ് ആപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറച്ചുവെയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിലാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഉപയോക്താവിന്റെ സുരക്ഷ കണക്കിലെടുത്താണ് പുതിയ ഫീച്ചര്‍.

വാട്‌സ് ആപ്പ് അക്കൗണ്ടില്‍ മുകളിലായാണ് ഓണ്‍ലൈന്‍ എന്ന് പ്രദര്‍ശിപ്പിക്കാറ്. വാട്‌സ് ആപ്പില്‍ കയറുന്ന സമയത്താണ് ഇത് പ്രത്യക്ഷപ്പെടുന്നത്. സുരക്ഷ കണക്കിലെടുത്ത് ഉപയോക്താവിന് ഓണ്‍ലൈന്‍ സ്റ്റാറ്റസ് മറച്ചുവെയ്ക്കാനുള്ള സൗകര്യമാണ് വാട്‌സ് ആപ്പ് ഒരുക്കിയത്. ഇതിലൂടെ ഉപയോക്താവിന് മറ്റുള്ളവരുടെ ശല്യം ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

സെറ്റിങ്‌സില്‍ കയറി പ്രൈവസിയില്‍ ക്ലിക്ക് ചെയ്ത് ഈ ഓപ്ഷന്‍ തെരഞ്ഞെടുക്കാവുന്നതാണ്. ലാസ്റ്റ് സീന്‍ ആന്റ് ഓണ്‍ലൈന്‍ എന്ന ഓപ്ഷനാണ് തെരഞ്ഞെടുക്കേണ്ടത്. ലാസ്റ്റ് സീന്‍ സെക്ഷനില്‍ എവരി വണ്‍, കോണ്‍ടാക്‌ട്‌സ്, മൈ കോണ്‍ടാക്‌ട്‌സ് എക്്‌സെപ്റ്റ്, നോബഡി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.


ഓണ്‍ലൈന്‍ സ്റ്റാറ്റസ് സെക്ഷനില്‍ രണ്ട് ഓപ്ഷനുകളാണ് ഉള്ളത്. എവരിവണ്‍, സെയിം ആസ് ലാസ്റ്റ് സീന്‍ എന്നിവയാണ് ഓപ്ഷനുകള്‍. എവരിവണ്‍ ആണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ലാസ്റ്റ് സീന്‍ സെക്ഷനില്‍ നോബഡിയില്‍ ക്ലിക്ക് ചെയ്യണം. ഓണ്‍ലൈന്‍ പാര്‍ട്ടില്‍ സെയിം ആസ് ലാസ്റ്റ് സീനും തെരഞ്ഞെടുക്കണം. ഈ ഫീച്ചറിന് പുറമേ ഗ്രൂപ്പ് സൈലന്റ്, സ്‌ക്രീന്‍ ഷോട്ട് ബ്ലോക്കിംഗ്, എന്നി ഫീച്ചറുകളും സുരക്ഷയുടെ ഭാഗമായി വാട്‌സ് ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.


രാജ്യാന്തര വിമാനയാത്രാ ചട്ടങ്ങളിൽ മാറ്റം വരുത്തി കേന്ദ്രം.


Author
Citizen Journalist

Fazna

No description...

You May Also Like