മന്ത്രി .എം. ബി .രാജേഷിൻ്റെ ,, പരാജയപ്പെട്ട കമ്പോള ദൈവം ,, എന്ന പുസ്തകം പ്രകാശനം ചെയ്തു
- Posted on January 10, 2023
- News
- By Goutham prakash
- 411 Views

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് എഴുതിയ "പരാജയപ്പെട്ട കമ്പോള ദൈവം" പ്രകാശനം ചെയ്തു. സിപിഐഎം നേതാവ് എസ് രാമചന്ദ്രൻ പിള്ള മാധ്യമപ്രവര്‍ത്തകൻ എം ജി രാധാകൃഷ്ണന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ ഭാഗമായി നിയമസഭയുടെ മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം. കോവിഡ് മഹാമാരി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കിയ ചലനങ്ങളെ ആധാരമാക്കി എഴുതിയ ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്. ചിന്താ പബ്ലിഷേഴ്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സ്പീക്കര്‍ എ എൻ ഷംസീര്‍, കെ എസ് രഞ്ജിത്ത്, ശിവകുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.