സിബിസി ജോയിന്റ് ഡയറക്ടറായി പാർവതി വി ചുമതലയേറ്റു

തിരുവനന്തപുരം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തിരുവനന്തപുരം റീജിയണൽ ഓഫീസിലെ ജോയിന്റ് ഡയറക്ടറായി പാർവതി വി ചുമതലയേറ്റു. ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് 2011 ബാച്ചിലെ ഉദ്യോഗസ്ഥയായ അവർ മുമ്പ് തിരുവനന്തപുരം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ റീജിയണൽ ഓഫീസർ , തിരുവനന്തപുരം ആകാശവാണി റീജിയണൽ ന്യൂസ് യൂണിറ്റ് ജോയിന്റ് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സ്വന്തം ലേഖകൻ.