മലയാള സിനിമയിലെ പ്രതിസന്ധി പരിഹരിക്കാൻ കോൺക്ലേവ് വിളിച്ചു ചേർക്കും: മന്ത്രി സജി ചെറിയാൻ

  • Posted on April 21, 2023
  • News
  • By Fazna
  • 155 Views
വനിതകൾക്ക് ചലച്ചിത്ര രംഗത്ത് തൊഴിൽ പരിശീലനം: പദ്ധതിക്ക്‌ തുടക്കമായി മലയാള സിനിമാ രംഗത്ത് നിലവിലിരിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ചലച്ചിത്ര സംഘടനകളും ബന്ധപ്പെട്ട സ്ഥാപനങ്ങളും വ്യക്തികളും പങ്കെടുക്കുന്ന വിപുലമായ കോൺക്ലേവ്  വിളിച്ച് ചേർക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആവിഷ്കരിച്ച് നടപ്പാക്കുന്ന വനിതകൾക്ക് ചലച്ചിത്ര രംഗത്ത് തൊഴിൽ പരിശീലനം നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര വ്യവസായ രംഗത്തിന്റെ അഭിവൃദ്ധിക്കായി എല്ലാ വിധ പിന്തുണയും സഹകരണവും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ മേഖലകളിലേയും സ്ത്രീകളെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരിക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. സിനിമയുടെ എല്ലാ സാങ്കേതിക വിഭാഗങ്ങളിലും സ്ത്രീ സാന്നിധ്യം ഉറപ്പുവരുത്തുക, തൊഴിൽപരമായ അസമത്വം മാറ്റിയെടുക്കുക എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ ഉതകുന്ന പദ്ധതിയാണ് ചലച്ചിത്ര അക്കാദമി ആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ലോഗോ മന്ത്രി സജി ചെറിയാൻ കെ.എസ്.എഫ്.ഡി.സി, എം ഡി  എൻ.മായ ഐ എഫ് എസിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ പദ്ധതിയുടെ ഭാഗമായി സിനിമകൾ സംവിധാനം ചെയ്ത മിനി ഐ ജി, ശ്രുതി ശരണ്യം, ഇന്ദു ലക്ഷ്മി എന്നിവരെ മന്ത്രി സജി ചെറിയാൻ ആദരിച്ചു. ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ പ്രേംകുമാർ, കേരള നോളേജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല, വനിത വികസന കോർപറേഷൻ ഡയറക്ടർ ബിന്ദു വി സി, കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ പ്രീത ജി നായർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെ.എസ്.എഫ്.ഡി.സി ചെയർപേഴ്സൺ ഷാജി എൻ കരുൺ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ എ എസ് അവതരിപ്പിച്ച പദ്ധതി രൂപരേഖയുടെ അടിസ്ഥാനത്തിൽ നടന്ന ചർച്ചയിൽ ഫിലിം ചേംബർ ചെയർപേഴ്സൺ ജി സുരേഷ് കുമാർ, പ്രൊഡ്യൂസേർസ് അസോസിയേഷൻ പ്രസിഡന്റ് എം രഞ്ജിത്ത്, ഡബ്ല്യൂ സി സി പ്രതിനിധികളായ ആശ അച്ചി ജോസഫ്, ജീവ കെ ജെ, ഫെഫ്ക ഭാരവാഹി സോഹൻ സീനു ലാൽ, ഛായാഗ്രാഹക ഫൗസിയ ഫാത്തിമ, സജിത മഠത്തിൽ, മിനി ഐ ജി എന്നിവർ സംസാരിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് സ്വാഗതവും ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വരൻ നന്ദിയും പറഞ്ഞു.


സ്വന്തം ലേഖകൻ.

Author
Citizen Journalist

Fazna

No description...

You May Also Like