യുവജന കമ്മീഷന്‍ ദേശീയ സെമിനാറിൽ പങ്കെടുക്കാം

സംസ്ഥാന യുവജന കമ്മീഷന്‍ മാര്‍ച്ച് 3, 4 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിൽ പങ്കെടുക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18നും 40നും മദ്ധ്യേ പ്രായമുള്ള യുവാക്കള്‍ക്കാണ് സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം. 


അക്കാദമിക് രംഗങ്ങളിലും അക്കാദമിക് ഇതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയവര്‍ക്കും തൊഴില്‍, തൊഴില്‍ അവകാശങ്ങള്‍, തൊഴിലും മാനസികാരോഗ്യവും തുടങ്ങിയ മേഖലകളിൽ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 


താത്പര്യമുള്ളവര്‍ ഫെബ്രുവരി 15നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. 

അപേക്ഷകൾ ksycyouthseminar@gmail.com എന്ന ഐഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പിഎംജി, തിരുവനന്തപുരം -33) നേരിട്ടോ നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8086987262, 0471-2308630


'ആധുനിക ലോകത്തിലെ ജോലിയും യുവാക്കളുടെ മാനസികാരോ​ഗ്യവും' എന്ന വിഷയത്തിലാണ് സെമിനാർ നടത്തുന്നത്. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട്  പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ പ്രബന്ധസംഗ്രഹം കൂടി ബയോഡേറ്റക്കൊപ്പം സമര്‍പ്പിക്കേണ്ടതാണ്.



സ്വന്തം ലേഖകൻ.


Author
Citizen Journalist

Goutham Krishna

No description...

You May Also Like