അഖിലേന്ത്യാ ഫുട്ബോള്‍ : കാലിക്കറ്റിന് ജയത്തോടെ തുടക്കം
- Posted on January 09, 2023
- News
- By Goutham prakash
- 434 Views

രാജസ്ഥാനിലെ കോട്ട സര്‍വകലാശാലയില്‍ നടക്കുന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല പുരുഷ ഫുട്ബോള്‍ മത്സരത്തില്‍ കാലിക്കറ്റിനു ജയത്തോടെ തുടക്കം. ലീഗ് റൗണ്ടിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത 5 ഗോളുകള്‍ക്ക് ജബല്‍പുര്‍ റാണി ദുര്‍ഗവതി സര്‍വകലാശാലയെയാണ് നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് പരാജയപ്പെടുത്തിയത്. കാലിക്കറ്റിനു വേണ്ടി കളിയുടെ 27-ാം മിനിറ്റില്‍ ഷംനാദ് ആദ്യ ഗോള്‍ നേടി. 32-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സഫ്നീത് രണ്ടാം ഗോള്‍ കരസ്ഥമാക്കി. 52-ാം മിനിറ്റില്‍ സനൂപും, 68-ാം മിനിറ്റില്‍ ഷംനാദും 75-ാം മിനിറ്റില്‍ അക്ബര്‍ സിദ്ധിഖും കാലിക്കറ്റിന് വേണ്ടി വല കുലുക്കി. കളിയിലെ മികച്ച താരമായി കാലിക്കറ്റിന്റെ അക്ബര്‍ സിദ്ധീഖ് തിരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച കൊല്‍ക്കത്ത അദമാസ് യൂണിവേഴ്സിറ്റിയുമായാണ് കാലിക്കറ്റിന്റെ മത്സരം. യു. കെ. നിസാമുദ്ധീന്‍ നായകനായ സര്‍വകലാശാലാ ടീമിന്റെ മുഖ്യ പരിശീലകന്‍ സതീവന്‍ ബാലനാണ്. സഹപരിശീലകന്‍ : മുഹമ്മദ് ഷഫീക്, മാനേജര്‍ : ഷിഹാബുദീന്‍, ഫിസിയോ : ഡെന്നി ഡേവിസ് എന്നിവരാണ്.
സ്വന്തം ലേഖകൻ